TRENDING:

ഇടതുസ്വതന്ത്രനായി എറണാകുളത്ത് മത്സരിക്കുമോ?  ഈ മാസം 28ന് പ്രതികരിക്കാമെന്ന് കെ.വി. തോമസ്

Last Updated:

കോണ്‍ഗ്രസ് കൊച്ചി വിട്ടു നല്‍കിയില്ലെങ്കില്‍ ഇടതു സ്വതന്ത്രനായി മത്സരിയ്ക്കുമെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. സിറ്റിംഗ് സീറ്റായ കൊച്ചി സിപിഎം വിട്ടുനല്‍കിയേക്കില്ല. അങ്ങിനെയെങ്കില്‍ ക്രൈസ്തവ വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള എറണാകുളം മണ്ഡലത്തിലാവും കെ.വി.തോമസ് മത്സരിക്കുക. തൃക്കാക്കരയിലും പരിഗണിച്ചേക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഇടതു സ്വതന്ത്രനായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. വാര്‍ത്തകള്‍ തള്ളുന്നുമില്ല, കൊള്ളുന്നുമില്ല- അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു. ഈ മാസം 28ന് പ്രതികരിക്കാമെന്നാണ് കെ.വി. തോമസ് പറയുന്നത്.
advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റു ലഭിയ്ക്കാഞ്ഞതിനേത്തുടര്‍ന്ന് കോണ്‍ഗ്രസുമായി കെ.വി.തോമസ് ഏറെനാളായി സ്വരച്ചേര്‍ച്ചയിലല്ല. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നേരിട്ടാണ് അദ്ദേഹത്തെ അനുനയിപ്പിച്ചത്. പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനമാനങ്ങള്‍ നല്‍കുമെന്ന് ഉറപ്പുനല്‍കി. വാഗ്ദാനങ്ങള്‍ പാലിയ്ക്കപ്പെടാത്തതില്‍ അതൃപ്തിയുമുണ്ട്. മത്സരിയ്ക്കാനുള്ള തന്റെ അയോഗ്യത വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രായപരിധി ചിലര്‍ക്കുമാത്രമോണോ ബാധകമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

Also Read- അജ്മൽ 'അസ്ഹറുദ്ദീനാക്കിയത്' ചേട്ടൻ; ഒറ്റ ഇന്നിംഗ്സ് കൊണ്ട് സൂപ്പർസ്റ്റാറായ മലയാളി

advertisement

കൊച്ചി മണ്ഡലത്തില്‍ കെ.വി.തോമസിന് സീറ്റ് നല്‍കണമെന്ന് ലത്തീന്‍ സഭാ നേതൃത്വം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇത്തവണ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ഥിയെ കെട്ടിയിറക്കേണ്ടതില്ലെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ പോസ്റ്ററുകളും നിരന്നു കഴിഞ്ഞു.

കോണ്‍ഗ്രസ് കൊച്ചി വിട്ടു നല്‍കിയില്ലെങ്കില്‍ ഇടതു സ്വതന്ത്രനായി മത്സരിയ്ക്കുമെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. സിറ്റിംഗ് സീറ്റായ കൊച്ചി സിപിഎം വിട്ടുനല്‍കിയേക്കില്ല. അങ്ങിനെയെങ്കില്‍ ക്രൈസ്തവ വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള എറണാകുളം മണ്ഡലത്തിലാവും കെ.വി.തോമസ് മത്സരിക്കുക. തൃക്കാക്കരയിലും പരിഗണിച്ചേക്കും. എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിലെ ഇടതു സ്ഥാനാര്‍ത്ഥികളില്‍ ഇനിയും വ്യക്തതയില്ല. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ ടി.ജെ.വിനോദിനോട് പൊരുതിത്തോറ്റ മനു റോയിയ്ക്ക് ഇത്തവണ അവസരമുണ്ടാവില്ല. പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശവും ലഭിച്ചിട്ടില്ല.

advertisement

Also Read- '10 കോടി രൂപ നഷ്ടപരിഹാരം'; എൻറിക്ക ലെക്സി കടൽക്കൊല കേസ് ഒത്തുതീർപ്പായി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

75 കാരനായ കെ.വി.തോമസ് അഞ്ച് തവണ ലോക്‌സഭാംഗവും രണ്ടു തവണ നിയമസഭാംഗവുമായിട്ടുണ്ട്. സംസ്ഥാനത്ത് എ.കെ.ആന്റണി മന്ത്രിസഭയിലും കേന്ദ്രത്തില്‍ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയിലും മന്ത്രിയായിട്ടുണ്ട്. ഡിസിസി പ്രസിഡന്റ്, കെപിസിസി ട്രഷറര്‍ എഐസിസി അംഗം തുടങ്ങി നിരവധി പാര്‍ട്ടി പദവികളും വഹിച്ചിട്ടുണ്ട്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടതുസ്വതന്ത്രനായി എറണാകുളത്ത് മത്സരിക്കുമോ?  ഈ മാസം 28ന് പ്രതികരിക്കാമെന്ന് കെ.വി. തോമസ്
Open in App
Home
Video
Impact Shorts
Web Stories