കോൺഗ്രസ് അവഗണിക്കുന്നു; ഇടതുമായി സഹകരിക്കുമെന്ന് സൂചന നല്‍കി കെ.വി.തോമസ്
- Published by:Rajesh V
- news18-malayalam
Last Updated:
ഈ മാസം 28ന് പ്രതികരിക്കാമെന്നാണ് കെ വി തോമസ് പറയുന്നത്.
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് ഇടത് സ്വതന്ത്രനായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ വി തോമസ് എത്തുമെന്ന പ്രചാരണം ശക്തം. സോഷ്യൽമീഡിയയിൽ ഇതു സംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും പരസ്യപ്രതികരണത്തിന് കെ വി തോമസ് തയാറായിട്ടില്ല.
Also Read- എന്താണ് ഈ തിരുത മീനിന്റെ പ്രത്യേകത?
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ കെ വി തോമസിന് പാർട്ടി പദവി വാഗ്ദാനം ചെയ്‌തിരുന്നുവെങ്കിലും ഇതുവരെ അർഹമായ സ്ഥാനമാനങ്ങൾ അദ്ദേഹത്തിന് നൽകിയിട്ടില്ല. യുഡിഎഫ് കൺവീനർ, കെപിസിസി വർക്കിംഗ് പ്രസിഡന്റ്, എഐസിസി ജനറൽ സെക്രട്ടറി തുടങ്ങിവയിൽ ഏതെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അരൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തിലെ സംഘടനാ ചുമതലയാണ് കെ വി തോമസിന് നൽകിയത്. തെരഞ്ഞെടുപ്പിന് ശേഷം കാര്യമായ സ്ഥാനങ്ങൾ ഇല്ലാതിരുന്ന അദ്ദേഹത്തെ കെപിസിസി വർക്കിംഗ് പ്രസിഡന്റാക്കുമെന്ന് വീണ്ടും അഭ്യൂഹങ്ങൾ പരന്നു. പക്ഷെ പിന്നീട് ഒന്നുമുണ്ടായില്ല.
advertisement
ഇതിനിടെ, കടത്തിൽ മുങ്ങിയ പാർട്ടി ചാനലിന്റേയും മുഖപത്രത്തിന്റേയും ചുമതലയായിരുന്നു കെ വി തോമസിനെ തേടിയെത്തിയത്. സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് പറഞ്ഞ് കെ വി തോമസ് ഈ പദവി ഒഴിയുകയായിരുന്നു. ഇതിനുപിന്നാലെയാണ് കെ വി തോമസ് എൽഡിഎഫിലേക്ക് ചേക്കേറും എന്ന അഭ്യൂഹം ശക്തിപ്പെട്ടിരിക്കുന്നത്. ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിൽ ഒന്നോ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വമോ കെ വി തോമസിന് ലഭിക്കുമെന്നാണ് അഭ്യഹം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സിപിഎമ്മോ കെ വി തോമസോ തയ്യാറായിട്ടില്ല.
advertisement
ഈ മാസം 28ന് പ്രതികരിക്കാമെന്നാണ് കെ വി തോമസ് പറയുന്നത്. അടിസ്ഥാനരഹിതമായ പ്രചാരണമാണോ നടക്കുന്നതെന്ന ചോദ്യത്തിന്, ഇപ്പോൾ അതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും പിന്നീട് മാധ്യമങ്ങളെ കാണുമെന്നും കെ വി തോമസ് പറഞ്ഞു. എ കെ ആന്റണി മന്ത്രിസഭയിൽ 2001 മുതൽ 2004വരെ മന്ത്രിയായിരുന്ന കെ വി തോമസ് മൻമോഹൻ സിംഗ് മന്ത്രിസഭയിലും അംഗമായിരുന്നു. എറണാകുളം ലോക്‌സഭാ സീറ്റ് നിഷേധിച്ചതിൽ ദുഃഖമുണ്ടെന്നും തന്റെ അയോഗ്യത എന്താണെന്ന് പാർട്ടി പറയണമെന്നും ആവശ്യപ്പെട്ട കെ വി തോമസ് പാർട്ടി നിലപാടുകളെ നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 13, 2021 10:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോൺഗ്രസ് അവഗണിക്കുന്നു; ഇടതുമായി സഹകരിക്കുമെന്ന് സൂചന നല്‍കി കെ.വി.തോമസ്