എന്താണ് ഈ തിരുത മീനിന്റെ പ്രത്യേകത?

Last Updated:

സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നത് മുതൽ തിരുത മീനിനെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്

തിരുത മീൻ
തിരുത മീൻ
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്ന ശേഷം സോഷ്യൽ മീഡിയയിൽ തിരുതയേക്കുറിച്ചുളള ചർച്ച സജീവമാണ്. ചില രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെട്ട വിഭവമായാണ് തിരുത യുടെ പ്രശസ്തി.
കൊച്ചിയിലും പരിസരപ്രദേശങ്ങളിലും സമൃദ്ധമായി കണ്ടുവരുന്ന തിരുത ഓരുജലത്തില്‍ വളര്‍ത്താന്‍ ഏറെ അനുയോജ്യമായ മത്സ്യമാണ് . വേഗത്തിലുള്ള വളര്‍ച്ച, മറ്റു മത്സ്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാനുള്ള കഴിവ്, മാംസത്തിന്റെ രുചി, ഉയര്‍ന്ന കമ്പോളവില എന്നിവയാണ് വളര്‍ത്തുമീനെന്ന നിലയില്‍ തിരുതയുടെ പ്രശസ്തിക്കു കാരണം.
ഓരുജല മത്സ്യമാണെങ്കിലും തിരുത ശുദ്ധജലത്തിലും നന്നായി വളരും. വലിപ്പം കൂടിയ കണ്ണുകളും കട്ടിയുള്ള കൺപോളകളും തിരുതയുടെ സവിശേഷതകളാണ്. മീനിന്റെ അടിഭാഗത്തായി കാണുന്ന കറുപ്പും നീലയും കലർന്ന വലിയൊരു അടയാളവും വാലിനറ്റത്തായുള്ള കറുത്ത അടയാളവും തിരുതയുടെ മാത്രം പ്രത്യേകതയാണ്. ഓരുജലത്തില്‍ ചെമ്മീനുകളോടൊപ്പം വളര്‍ത്താന്‍ തിരുത അനുയോജ്യമാണ്. തിലാപ്പിയ, പൂമീന്‍, കണമ്പ്, കരിമീന്‍ എന്നിവയോടൊപ്പവും തിരുത വളര്‍ത്താം.
advertisement
ശ്രീലങ്ക, പാകിസ്താൻ, വിയറ്റ്നാം, ചൈന, ജപ്പാൻ, ഫിലിപ്പീൻസ്, ആസ്ത്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും തിരുതമത്സ്യങ്ങളെ വളർത്തുന്നത്. തമിഴ്നാട്ടിൽ കടൽത്തീരങ്ങളിൽ നിന്നു ശേഖരിക്കുന്ന തിരുതക്കുഞ്ഞുങ്ങളെ ശുദ്ധജലവുമായി പൊരുത്തപ്പെടുത്തിയശേഷം ഉൾനാടൻ ശുദ്ധജലാശയങ്ങളിൽ വളർത്തിയാണ് കൂടുതലായും മത്സ്യകൃഷി നടത്തുന്നത്. പശ്ചിമബംഗാളിൽ തടാകങ്ങളിലും നെൽവയലുകളിലും തിരുത മത്സ്യം കൃഷി ചെയ്യുന്നുണ്ട്.
തിരുത മീനുകൾ കുളങ്ങളിൽ മുട്ടയിട്ടു പ്രജനനം നടത്താറില്ല. അതിനാൽ ഓരോ വർഷവും സമുദ്രജലത്തിൽ നിന്ന് കുഞ്ഞുങ്ങളെ ശേഖരിച്ച് വളർത്തുകുളങ്ങളിൽ വിടേണ്ടതായി വരുന്നു. ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസക്കാലങ്ങളിലാണ് കുഞ്ഞുങ്ങളെ ധാരാളമായി ലഭിക്കുന്നത്. 2.5-3.5 സെന്റിമീറ്റർ വരെ നീളമുള്ള കുഞ്ഞുങ്ങളെ ദൂരദേശങ്ങളിലേക്കു കയറ്റി അയയ്ക്കുകയാണ് പതിവ്. ഈ പ്രായത്തിലാണ് ഇവയ്ക്ക് ശുദ്ധജലവുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ കഴിയുന്നത്.
advertisement
തിരുതയുടെ പ്രത്യേകതകളെക്കുറിച്ച് പഠനങ്ങൾ സജീവമായി നടക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എന്താണ് ഈ തിരുത മീനിന്റെ പ്രത്യേകത?
Next Article
advertisement
പൊലീസിനോട് ചോറും ന്യായവും ചോദിച്ച വിദ്യാർത്ഥിയെ പരസ്യത്തിലാക്കി മിൽമ; പരാതിയുമായി കുടുംബം
പൊലീസിനോട് ചോറും ന്യായവും ചോദിച്ച വിദ്യാർത്ഥിയെ പരസ്യത്തിലാക്കി മിൽമ; പരാതിയുമായി കുടുംബം
  • മകനെ പരസ്യത്തിൽ ഉപയോഗിച്ചതിന് മിൽമക്കെതിരെ വിദ്യാർത്ഥിയുടെ പിതാവ് പരാതി നൽകി.

  • വിദ്യാർത്ഥിയുടെ കാരിക്കേച്ചർ ഉപയോഗിച്ച് മിൽമ പരസ്യം പുറത്തിറക്കി, മാതാപിതാക്കൾക്ക് സമ്മതമില്ല.

  • മകനെ അഭിനന്ദിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ സന്ദേശം അയച്ചതായി മാതാപിതാക്കൾ പറഞ്ഞു.

View All
advertisement