കൊച്ചി മേയർ സമുദായ അംഗമാകണം എന്ന നിർദ്ദേശവുമായി ലത്തീൻ സഭ. ലത്തീൻ സമുദായംഗങ്ങൾ കൂടുതലുള്ള മേഖലയാണ് കൊച്ചിയെന്നും ജയിച്ചു വന്ന കൗൺസിലർമാരിലും നിരവധി ലത്തീൻ സമുദായ അംഗങ്ങളും ഉണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു നിർദ്ദേശം വച്ചതെന്നും കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) പറഞ്ഞു. മേയർ ലത്തീൻ സമുദായ അംഗമാകണം എന്നൊരു ആഗ്രഹം നേതാക്കളെ അറിയിച്ചതായി സംഘടന വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് അറിയിച്ചു.
advertisement
പാലാരിവട്ടം കൗണ്‍സിലർ വി.കെ മിനിമോള്‍ ഫോർട്ട് കൊച്ചി കൗണ്‍സിലർ ഷൈനി മാത്യു എന്നിവരെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതാണ് ലത്തീന്‍സഭയുടെ താത്പര്യം. അതേസമയം കോൺഗ്രസ് സീനിയോറിറ്റിയാണ് പരിഗണിക്കുന്നതെങ്കില്‍ ദീപ്തി മേരി വർഗീസിനാണ് സാധ്യതയുള്ളത്. സമുദായത്തിന് ഭൂരിപക്ഷമുള്ള കൊച്ചിൻ കോർപറേഷനിൽ കാര്യമായ പ്രാതിനിധ്യം നൽകണമെന്നാണ് ലത്തീൻ സഭയുടെ ആവശ്യം. നിലവിൽ കോർപറേഷനിലുള്ള 47 കൗൺസിലർമാരിൽ 18 പേർ ലത്തീൻ സഭക്കാരാണ്. ലത്തീൻ സമുദായംഗങ്ങൾ കൂടുതലുള്ള മേഖലയാണ് കൊച്ചി
