കഴിഞ്ഞ 10ന് വൈകീട്ട് പാറശ്ശേരിയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് സഹീറബാനുവിന് പരിക്കേല്‍ക്കുന്നത്. അപകടത്തിനു മുമ്പുവരെ സജീവമായി പ്രചരണത്തിലുണ്ടായിരുന്ന സഹീറ ബാനു ചികിത്സയിലായിരുന്നു.
സഹോദരെന്റ മകനുമൊത്ത് ബാങ്കില്‍ പോയി തിരിച്ചു വരുന്നതിനിടെ ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തിലാണ് ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. മൃതദേഹം കോവിഡ് പരിശോധനകള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ബുധനാഴ്ച ബി.പി അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. തൈവളപ്പില്‍ സൈയ്താലി എന്ന മമ്മിക്കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: മുഹമ്മദ് ബഷീര്‍, അഹമ്മദ് ഖാനം, റുബീന. മരുമകന്‍ ഷഫ്നീദ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 15, 2020 8:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജനവിധി അറിയാന്‍ കാത്തു നിന്നില്ല; LDF സ്ഥാനാര്‍ഥി വാഹനാപകടത്തിൽ മരിച്ചു
