മന്ത്രി എം.എം മണിയുടെ വാഹനം അപകടത്തിൽപ്പെട്ടു; ഇടിച്ചിട്ട് നിര്‍ത്താതെ പോയ പോലീസ് ഉദ്യോഗസ്ഥനെതിരേ കേസ്
- Published by:user_49
Last Updated:
വാഹനം ഇടിച്ച പോലീസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്
വൈദ്യുതി മന്ത്രി എം.എം. മണിയുടെ വാഹനത്തില്‍ കാറിടിച്ചശേഷം നിര്‍ത്താതെപോയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച വൈകുന്നേരം ഏഴോടെ ശല്യാംപാറയിലായിരുന്നു സംഭവം. വാഹനം ഇടിച്ച പോലീസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്.
ഓഫീസറുടെ കാര്‍ ഇതിനു തൊട്ടുമുന്‍പ് ഒരു ഓട്ടോറിക്ഷയിലും ഇടിച്ചിരുന്നു. മൂന്നാറില്‍ നിന്ന് ഡ്യൂട്ടിക്കുശേഷം കാറില്‍ വീട്ടിലേക്കു പോകുകയായിരുന്ന മൂന്നാര്‍ സ്‌റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ.യുടെ വാഹനമാണ് മന്തിയുടെ വണ്ടിയില്‍ ഇടിച്ചത്.
200 മീറ്റര്‍ വ്യത്യാസത്തിലാണ് ഈ രണ്ട് അപകടങ്ങളും നടക്കുന്നത്. എന്നാല്‍ അപകടത്തെ തുടര്‍ന്ന് എ.എസ്.ഐ. വാഹനം നിര്‍ത്താതെ പോകുകയാണുണ്ടായത്. ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ളത്തൂവല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 15, 2020 6:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി എം.എം മണിയുടെ വാഹനം അപകടത്തിൽപ്പെട്ടു; ഇടിച്ചിട്ട് നിര്‍ത്താതെ പോയ പോലീസ് ഉദ്യോഗസ്ഥനെതിരേ കേസ്