പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോഴ നൽകി എന്നും വെളിപ്പെടുത്തിയിരുന്നു.
ഇതാണ് ഇപ്പോൾ ഇടതുമുന്നണി ആയുധമാക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാറുടമകളില്‍ നിന്നു പിരിച്ച പണം മന്ത്രിയായിരുന്ന കെ.ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം രമേശ് ചെന്നിത്തലയ്ക്ക് അടക്കം വീതം വച്ചെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ സമഗ്രമായി അന്വേഷിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ആവശ്യപ്പെട്ടു.
You may also like:20 മാസം മാത്രമായ കുഞ്ഞിനെ ആറുദിവസം വീട്ടിൽ പൂട്ടിയിട്ട് കൊന്നു; 18കാരിയായ അമ്മ അറസ്റ്റിൽ [NEWS]സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് [NEWS] പ്രശസ്ത ടിക് - ടോക് താരം അമൽ ജയരാജ് മരിച്ച നിലയിൽ; ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു [NEWS]
advertisement
ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫീസിലും 50 ലക്ഷം രൂപ കെ. ബാബുവിന്റെ ഓഫീസിലും 25 ലക്ഷം വി.എസ് ശിവകുമാറിന്റെ വീട്ടിലും എത്തിച്ചെന്ന ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തില്‍ ഒട്ടനവധി കോഴ ഇടപാടുകള്‍ അരങ്ങേറിയെന്നാണ് ഇത് തെളിയിക്കുന്നത്. മുന്‍ മന്ത്രിമാരുടെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും കോടികളുടെ കള്ളപ്പണ ഇടപാട് അന്വേഷിച്ചാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരും. അതിനായി സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു.
യു.ഡി.എഫ് എം.എല്‍.എമാരായ പി.ടി തോമസും കെ.എം.ഷാജിയും കള്ളപ്പണ ഇടപാടില്‍ അന്വേഷണ പരിധിയില്‍ വന്നു കഴിഞ്ഞു. മുന്‍മന്ത്രി കെ.ബാബുവിനെതിരായ അവിഹിത സമ്പാദ്യകേസ് വിചാരണയിലാണ്. പാലാരിവട്ടം പാലം അഴിമതിയില്‍ വി.കെ. ഇബ്രാഹിം കുഞ്ഞും ജ്വല്ലറി തട്ടിപ്പില്‍ എം.സി. ഖമറുദീനും പ്രതിക്കൂട്ടിലാണ്. ഇതിന് പുറമേയാണ് ചെന്നിത്തലയ്‌ക്കും വി.എസ്. ശിവകുമാറിനും എതിരായ ഈ വെളിപ്പെടുത്തലിലൂടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സത്യം പുറത്തു കൊണ്ടുവരാന്‍ സമഗ്രാന്വേഷണവും നിയമനടപടികളും വേണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു.
ആരോപണങ്ങൾ നിഷേധിച്ച് ഇന്ന് പ്രതിപക്ഷനേതാവ് രംഗത്തു വന്നെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ ഈ വിഷയം വീണ്ടും സജീവമാകും. ആരോപണങ്ങളിൽ അന്വേഷണത്തിന് സർക്കാർ തയാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.