TRENDING:

KM Mani| പാലാ ജനറൽ ആശുപത്രിയ്ക്ക് കെ എം മാണിയുടെ പേരിട്ടു; LDF ലഡു വിളമ്പി ആഘോഷിച്ചു

Last Updated:

'കെ എം മാണി ജനറൽ ആശുപത്രി, പാലാ' എന്ന ബോർഡും സ്ഥാപിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പാലാ ജനറൽ ആശുപത്രിക്ക് (Pala General Hospital) മുൻ മന്ത്രി കെ എം മാണിയുടെ (KM Mani) പേരുനൽകാനുള്ള മന്ത്രി സഭാ തീരുമാനത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് എൽ ഡി എഫിന്റെ (LDF) നേതൃത്വത്തിൽ ആശുപത്രി മന്ദിരത്തിൽ മധുരം വിളമ്പി. 'കെ എം മാണി ജനറൽ ആശുപത്രി, പാലാ' എന്ന ബോർഡും സ്ഥാപിച്ചു.
advertisement

മീനച്ചിൽ താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും നിർധന രോഗികൾക്ക് ആശ്രയമായ ഈ ആശുപത്രിക്ക് എല്ലാ സൗകര്യങ്ങളും ചികിത്സാ വിഭാഗങ്ങളും ഒരുക്കി നൽകിയ കെ എം മാണിക്ക് സർക്കാർ നൽകിയ ഏറ്റവും വലിയ ആദരാഞ്ജലിയാണ് അദ്ദേഹത്തിന്റെ പേരുനൽകി കൊണ്ടുള്ള സർക്കാർ തീരുമാനമെന്ന് മധുരം വിളമ്പിയ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.

Also Read- Vijay Babu | 'ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമെന്ന് പറയരുത്'; വിജയ് ബാബു കേസിൽ ഹൈക്കോടതി

advertisement

എൻ സി‍ പി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ, കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, നീന ജോർജ്കുട്ടി, തോമസ് പീറ്റർ, ബിജി ജോജോ, ലീന സണ്ണി, സാവിയോ കാവുകാട്ട്, മായ പ്രദീപ്, വിവിധ സംഘടനാ നേതാക്കളായ ടോബിൻ കണ്ടനാട്ട്, കെ അജി, ബിജു പാലുപടവൻ, ജയ്സൺ മാന്തോട്ടം, ജോസ്സുകുട്ടി പൂവേലി, ജോർജ് കുട്ടി ചെറുവള്ളി, മാത്യു നരിതൂക്കിൽ എന്നിവരും മധുരവിതരണത്തിൽ പങ്കാളികളായി. ജനപ്രതിനിധികൾ, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ആശുപത്രി ജീവനക്കാർ എന്നിവരും പങ്കെടുത്തു.

advertisement

Also Read- ഉല്ലാസ യാത്ര കെ.എസ്.ആർ.ടി.സി യിൽ മാത്രം മതിയെന്ന് യാത്രക്കാർ ; സ്വകാര്യ ടൂറിസ്റ്റ് ബസിന് പകരം കെ. എസ്. ആർ. ടി. സി ബസ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെ എം മാണിയുടെ പേര് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നേരത്തെ പാലാ ബൈപാസ് റോഡിനും കെ എം മാണിയുടെ പേര് നൽകിയിരുന്നു. കഴിഞ്ഞ വർഷം എൽഡിഎഫ് സർക്കാരാണ് ബൈപാസിന് മാണിയുടെ പേര് നൽകിയത്. ബൈപാസ് റോഡ് മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു. 1964 മുതൽ 2019ൽ മരണം വരെ പാലാ മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു കെ എം മാണി. 13 തവണ നിയമസഭയില്‍ പാലായെ പ്രതിനിധീകരിച്ചതിന്റെ റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്. നിലവില്‍ കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം നിയമസഭാഗം ആയിരുന്ന റെക്കോഡും അദ്ദേഹത്തിനാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
KM Mani| പാലാ ജനറൽ ആശുപത്രിയ്ക്ക് കെ എം മാണിയുടെ പേരിട്ടു; LDF ലഡു വിളമ്പി ആഘോഷിച്ചു
Open in App
Home
Video
Impact Shorts
Web Stories