Also Read 'ഞാൻ കെട്ടിക്കോട്ടെ?' ആരാധകന്‍റെ ചോദ്യത്തിന് രസികൻ മറുപടിയുമായി നടി അനുശ്രീ
യു.ഡി.എഫിൽ നിൽക്കുമ്പോൾ ലഭിച്ച രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് അർഹതപ്പെട്ടത് തന്നെയായിരുന്നെന്നും ജോസ് കെ മാണി പറഞ്ഞു. ജോയ് എബ്രഹാമിന്‍റെ കാലാവധി കഴിഞ്ഞ സീറ്റാണ് നൽകിയത്. സീറ്റ് കോൺഗ്രസിന്‍റേതെന്നത് വാദം മാത്രമെന്നും ജോസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ച ശ്രീറാം വെങ്കിട്ടരാമനെയും ആസിഫ് കെ യൂസഫിനെയും മടക്കി വിളിച്ചു
ചെന്നൈ: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ച രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മിഷൻ മടക്കി വിളിച്ചു. കേരളത്തില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമന്‍, ആസിഫ് കെ യൂസഫ് എന്നിവരെയാണ് തിരികെ വിളിച്ചത്. ഇരുവർക്കുമെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കെല്ലപ്പെട്ട കേസിൽ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ അന്വേഷണം നേരിടുന്നയാണ് ആസിഫ് കെ.യൂസഫ്.
advertisement
കെ.എം ബഷീർ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. ശ്രീറാം മദ്യപിച്ചശേഷം ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ബഷീറിന്റെ ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബഷീർ ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനമായ സിറാജ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ശ്രീറാമിനെതിരായ നടപടി.
സിവില്‍ സര്‍വ്വീസ് ലഭിക്കാനായി വ്യാജ വരുമാന സര്‍ട്ടിഫീക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അന്വേഷണം നേരിടുന്നയാളാണ് ആസിഫ്. ഇരുവർക്കും പകരമായി ജാഫർ മാലിക്കിനെയും ഷർമിള മേരി ജോസഫിനെയും നിയമിച്ചു. തമിഴ്നാട്ടിലെ തിരുവൈക നഗര്‍, എഗ്മോര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷ ചുമതല നല്‍കിയിരിക്കുന്നത്.
Kerala Assembly Election, Kerala Assembly Election 2021, Jose K Mani, Kerala Congress M, Love Jihad, LDF, UDF,