'ഞാൻ കെട്ടിക്കോട്ടെ?' ആരാധകന്‍റെ ചോദ്യത്തിന് രസികൻ മറുപടിയുമായി നടി അനുശ്രീ
- Published by:Anuraj GR
- news18-malayalam
Last Updated:
മമ്മൂട്ടിയെയാണോ മോഹൻലാലിനെയാണോ കൂടുതൽ ഇഷ്ടം എന്നതായിരുന്നു മറ്റൊരു ആരാധകന് അറിയേണ്ടിയിരുന്നത്.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടുന്ന നടിയാണ് അനുശ്രീ. പ്രത്യേകിച്ചും ലോക്ക്ഡൌൺ കാലത്ത് അനുശ്രീയുടെ പോസ്റ്റുകളും ഫോട്ടോഷൂട്ടുകളുമൊക്കെ ഏറെ വൈറലായിരുന്നു. മറ്റു സെലിബ്രിറ്റികളിൽനിന്ന് ആരാധകരുമായി നേരിട്ട് സംവദിക്കാൻ സമയം കണ്ടെത്താറുണ്ട് അനുശ്രീ. കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിച്ചിരുന്നു. ക്യൂ ആന്‍ഡ് എ സെഷനില്‍ രസകരമായ ചോദ്യങ്ങളാണ് ആരാധകര്‍ ചോദിച്ചത്. ഉരുളയ്ക്ക് ഉപ്പേരി പോലെ തകർപ്പൻ മറുപടികളും അനുശ്രീ നല്‍കി.
'ഞാന്‍ കെട്ടിക്കോട്ടെ'? എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് രസികൻ മറുപടിയാണ് അനുശ്രീ നല്‍കിയത്. 'കെട്ടിക്കോളൂ വീട്ടുകാര്‍ക്ക് സമ്മതമാണേല്‍ ഒന്നോ രണ്ടോ കെട്ടിക്കോളൂ, ആരാ വേണ്ടെ എന്നു പറഞ്ഞത്' എന്നായിരുന്നു നടി ആരാധകന് നൽകിയ മറുപടി.
കറണ്ട് ക്രഷ് (current crush) ആരാണെന്നായിരുന്നു മറ്റൊരു ആരാധകൻ ചോദിച്ച ചോദ്യം. ഒരു നിമിഷം പോലും വൈകാതെ 'കെ എസ് ഇ ബി' എന്ന മറുപടിയാണ് അനുശ്രീ നല്‍കിയയത്. ഇപ്പോഴത്തെ മൊബൈല്‍ റിംഗ് ടോണ്‍ ഏതെന്ന് ചോദിച്ചപ്പോള്‍ 'ഓം നമശിവായ' എന്ന ട്യൂണ്‍ വെച്ച് കേള്‍പ്പിക്കുകയും ചെയ്‍തു. മമ്മൂട്ടിയെയാണോ മോഹൻലാലിനെയാണോ കൂടുതൽ ഇഷ്ടം എന്നതായിരുന്നു മറ്റൊരു ആരാധകന് അറിയേണ്ടിയിരുന്നത്. രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണെന്നായിരുന്നു അനുശ്രീ നൽകിയ മറുപടി.
advertisement
Also Read- 'ഞങ്ങൾ വളർത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയെ..'; വിളവെടുപ്പ് ചിത്രവുമായി നടി അനുശ്രീ
2012-ൽ റിലീസായ ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ഡയമണ്ട് നെക്ലേസ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടൻ എവിടയാ, മഹേഷിന്‍റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയായി മാറി. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ കണ്ടെത്തുന്നത്.
advertisement
അതിനുശേഷം വെടിവഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ അനുശ്രീയെ കൂടുതൽ ശ്രദ്ധേയയാക്കി.
2019ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം മൈ സാന്റയാണ് അനുശ്രീയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ സിനിമ. ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ മധുരരാജയില്‍ പ്രധാന റോളില്‍ നടി എത്തിയിരുന്നു. വൈശാഖ് സംവിധാനം ചെയ്ത സിനിമയില്‍ വാസന്തി എന്ന കഥാപാത്രമായാണ് നടി അഭിനയിച്ചത്.
advertisement
അനുശ്രീ അഭിനയിച്ച സിനിമകൾ ഇവയാണ്
ഡയമണ്ട് നെക്ലേസ് 2012
റെഡ് വൈൻ 2012
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് 2012
പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും 2013
വെടിവഴിപാട് 2013
മൈ ലൈഫ് പാർട്ട്ണർ 2014
നാക്കു പെൻറ നാക്കു ടാക്ക 2014
ആംഗ്രി ബേബീസ് ഇൻ ലവ് 2014
ഇതിഹാസ 2014
കുരുത്തം കെട്ടവൻ 2014
പേടിത്തോണ്ടൻ 2014
സെക്കൻഡ്സ് 2014
ചന്ദ്രേട്ടൻ എവിടയാ 2015
രാജമ്മ @ യാഹൂ 2015
മഹേഷിന്‍റെ പ്രതികാരം 2015
advertisement
ഒപ്പം 2016
കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ 2016
ഒരു സിനിമാക്കാരൻ 2017
ദൈവമെ കൈതൊഴാം കെ.കുമാറാകണം 2017
ആദി 2018
പഞ്ചവർണ്ണ തത്ത 2018
ആനക്കള്ളൻ 2018
ഓട്ടോർഷ 2018
മധുരരാജ 2019
സേഫ് 2019
ഉൾട്ട 2019
പ്രതി പൂവൻകോഴി 2019
മൈ സാൻറാ 2019
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 28, 2021 8:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഞാൻ കെട്ടിക്കോട്ടെ?' ആരാധകന്‍റെ ചോദ്യത്തിന് രസികൻ മറുപടിയുമായി നടി അനുശ്രീ