കൊല്ലം: ആഴക്കടല്‍ മത്സ്യ ബന്ധന കരാർ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കൊല്ലം രൂപത. പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി നുണകൾ ആവർത്തിക്കുന്നു. ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം അപക്വവും അടിസ്ഥാന രഹിതവുമാണ്. ജനാധിപത്യത്തിന്റെ മുഖത്ത് കാർക്കിച്ച് തുപ്പുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെയും
മേഴ്സിക്കുട്ടിയമ്മയുടെയും. ഇരുവരും മാപ്പ് പറയണമെന്നും കൊല്ലം രൂപത അൽമായ കമ്മിഷൻ ആവശ്യപ്പെട്ടു.
മത്സ്യമേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാനുമായി ശ്രമം നടക്കുന്നതായി ലത്തീൻ സഭ പള്ളികളിൽ വായിച്ച ഇടയലേഖനത്തിൽ ആരോപിച്ചിരുന്നു. ഇടയലേഖനത്തെ തളളിപ്പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അതേപടി പറയുന്നത് ശരിയോ എന്ന് പരിശോധിക്കണമെന്നും ഇടയലേഖനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും പ്രതികരിച്ചിരുന്നു.
Also Read
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും അറിവോടെ; തെളിവുകൾ പുറത്ത്ഇടയലേഖനം രാഷ്ട്രീയ ലക്ഷ്യത്തോടെയുളളതാണെന്നായിരുന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. യു.ഡി.എഫിന് വേണ്ടി സഭ എന്തിനിത് പറയണം. മത്സ്യനയത്തെ അടിസ്ഥാന രഹിതമായി വ്യാഖ്യാനിക്കുകയാണ് സഭ. അടിസ്ഥാന രഹിതമായ ഇടയലേഖനം എഴുതിയത് ആർക്കുവേണ്ടിയാണെന്ന് സഭ വ്യക്തമാക്കണമെന്നും ഇടയലേഖനം സഭ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു.
ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ആലപ്പുഴ ലത്തീന്‍ രൂപതയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പില്‍ തീരദേശത്തിന്റെ ആശങ്ക പങ്കുവെച്ചത്.
ഇ എം സി സിയുമായുള്ള കരാർ ഒഴിവാക്കപ്പെട്ടത് ശക്തമായ എതിർപ്പിനെ തുടർന്നാണെന്നും മത്സ്യത്തൊഴിലാളികൾക്ക് മാത്രമായുണ്ടായിരുന്ന ഭവന പദ്ധതി ഇല്ലാതാക്കിയെന്നും കൊല്ലം രൂപത പുറത്തിറക്കിയ ഇടയലേഖനത്തിൽ ആരോപിച്ചിരുന്നു. മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് കുറ്റപ്പെടുത്തുന്ന ലേഖനത്തിൽ കേന്ദ്ര സർക്കാരിനും വിമർശനമുണ്ട്.
സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിക്കുന്നതാണ് ഇടയലേഖനം. വിവാദ കമ്പനിയായ ഇ എം സി സിയെ പേരെടുത്തു പറഞ്ഞാണ് സർക്കാരിനെതിരെയുള്ള വിമർശനം. ശക്തമായ എതിർപ്പിനെ തുടർന്നാണ് കരാർ റദ്ദായത്. കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി നിലവിലെ മത്സ്യമേഖലയെ തകർക്കാനുള്ള നിയമനിർമാണം നടന്നുകഴിഞ്ഞു.
ടൂറിസത്തിൻ്റെയും വികസനത്തിൻ്റേയും പേര് പറഞ്ഞു പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർത്തെറിയാനാണ് ശ്രമം.
അത്തരം നയങ്ങളും തീരുമാനങ്ങളും ഏതു സർക്കാർ കൈക്കൊണ്ടാലും എതിർക്കപ്പെടേണ്ടത്.
മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിർമ്മാണ പദ്ധതി ലൈഫ് മിഷനിൽ കൂട്ടിച്ചേർത്ത് ആനുകൂല്യങ്ങൾ ഇല്ലാതാക്കി. വന വാസികൾക്ക് വന അവകാശമുള്ളതുപോലെ കടലിൻ്റെ മക്കൾക്ക് കടൽ അവകാശം വേണം. കേരളത്തിൻറെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങൾക്കും നിയമങ്ങൾക്കും ഭരണവർഗം കൂട്ടു നിൽക്കുന്നുവെന്നും ഇടയലേഖനം കുറ്റപ്പെടുത്തിയിരുന്നു.
Kerala Assembly Election, EMCC, CM Pinarayi Vijayan, Kerala Assembly election 2021, LDF, UDF, Kollam, Mercykutty Amma
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.