TRENDING:

Local Body Elections 2020 | വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമം; കാസർഗോഡ് സ്ഥാനാര്‍ത്ഥി ഉൾപ്പെടെ പത്തു പേർക്കെതിരെ നിയമനടപടി

Last Updated:

ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ റിപ്പോർട്ട് നൽകാനും നിയമ നടപടി സ്വീകരിക്കാനും  തീരുമാനിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസർഗോഡ്: വോട്ടർമാർക്കിടയിൽ മതസ്പർദ്ധ വളർത്താൻ നോട്ടീസ് അടിച്ചിറക്കിയ ഒമ്പതു പേർക്കെതിരെയും മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച സ്ഥാനാർത്ഥിക്ക് എതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു.
advertisement

ഈസ്റ്റ് - എളേരി പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ഉതകുന്ന രീതിയിലുള്ള നോട്ടീസ് അടിച്ചിറക്കി പ്രചരണം നടത്തിയ ഒന്‍പത് പേര്‍ക്കെതിരെയും മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ച പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിക്ക് എതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.

You may also like:വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കെതിരെ നടപടിയുണ്ടാവും: മുല്ലപ്പള്ളി രാമചന്ദ്രന്‍ [NEWS]Virat Kohli Anushka Sharma | 'പ്രിയപ്പെട്ട കോലി, സ്വന്തം ഭാര്യയോട് ഈ ക്രൂരത വേണ്ടായിരുന്നു' [NEWS] Shocking Murder | 2500 രൂപ കടം വാങ്ങിയതിനെ ചൊല്ലി തർക്കം; സുഹൃത്തിനെ 17കാരൻ കൊലപ്പെടുത്തി [NEWS]

advertisement

പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഒന്‍പത് പേര്‍ ചേര്‍ന്ന് നോട്ടീസ് അടിച്ചിറക്കി വിതരണം ചെയ്തുവെന്ന ചിറ്റാരിക്കലിലെ കൊട്ടാരത്തില്‍ സണ്ണിയുടെയും  പതിനാറാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത്  ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചുവെന്ന ചിറ്റാരിക്കലിലെ ജോണി സെബാസ്റ്റ്യന്റെയും പരാതിയെ തുടര്‍ന്നാണ് നടപടി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ റിപ്പോർട്ട് നൽകാനും നിയമ നടപടി സ്വീകരിക്കാനും  തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന യോഗത്തില്‍ മോണിട്ടറിംഗ് കമ്മിറ്റി അംഗങ്ങളായ ജില്ലാ പൊലീസ് മേധാവി ഡി ശില്പ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജയ്സണ്‍ മാത്യു, തെരഞ്ഞെടുപ്പ്  ഡെപ്യൂട്ടി കളക്ടര്‍ എ കെ രാമേന്ദ്രന്‍, ജില്ലാ ഇര്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ എന്നിവർ സംബന്ധിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020 | വോട്ടര്‍മാര്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമം; കാസർഗോഡ് സ്ഥാനാര്‍ത്ഥി ഉൾപ്പെടെ പത്തു പേർക്കെതിരെ നിയമനടപടി
Open in App
Home
Video
Impact Shorts
Web Stories