Local Body Elections 2020 തൃശൂര്‍ കോര്‍പറേഷനിലെ LDF സ്ഥാനാര്‍ത്ഥി അന്തരിച്ചു
- Published by:user_49
Last Updated:
കോൺഗ്രസിലെ തർക്കത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവെച്ച് സിപിഎമ്മിനൊപ്പം പ്രവർത്തിക്കുകയുമായിരുന്നു
തൃശൂര്‍ കോര്‍പറേഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ മുകുന്ദന്‍ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുല്ലഴി ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചിരുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് പ്രചരണത്തിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.
നിലവിലെ കോർപ്പറേഷൻ ഭരണസമിതിയുടെ അവസാനകാലത്ത് കോൺഗ്രസിലെ തർക്കത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവെക്കുകയും സിപി.മ്മിനൊപ്പം സഹകരിക്കുന്നതിന് പ്രഖ്യാപിക്കുകയുമായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ പുല്ലഴി ഡിവിഷനിൽ സിപിഎം സ്വതന്ത്രനായിട്ടായിരുന്നു മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകിയിരുന്നത്.
നേരത്തെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായും തൃശൂര്‍ കോര്‍പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ തര്‍ക്കത്തെ തുടര്‍ന്ന് രാജി വയ്ക്കുകയായിരുന്നു. എസ് എഫ് ഐ നേതാവായിരുന്ന കൊച്ചനിയൻ കൊലക്കേസിൽ രണ്ടാം പ്രതിയായിരുന്നു മുകുന്ദൻ. സിപിഐഎമ്മിനോട് സഹകരിക്കാനുള്ള മുകുന്ദന്റെ നീക്കം വിവാദമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2020 10:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020 തൃശൂര്‍ കോര്‍പറേഷനിലെ LDF സ്ഥാനാര്‍ത്ഥി അന്തരിച്ചു


