Virat Kohli Anushka Sharma | 'പ്രിയപ്പെട്ട കോലി, സ്വന്തം ഭാര്യയോട് ഈ ക്രൂരത വേണ്ടായിരുന്നു'

Last Updated:

ഗർഭിണികൾ ഇത്തരത്തിൽ ചെയ്യുന്നത് മൂലം കുട്ടിയുടെ ജീവൻ നഷ്ടപ്പെടാനും നല്ല സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗർഭാവസ്ഥയിലും വ്യായാമം മുടക്കാത്ത നടി അനുഷ്ക ശർമ ആയിരുന്നു കഴിഞ്ഞ ദിവസം ഇന്റർനെറ്റിലെ താരം. 'ബേബി ബമ്പു'മായി യോഗ ചെയ്യുന്ന ചിത്രമായിരുന്നു സോഷ്യൽ മീഡിയയിൽ നടി പോസ്റ്റ് ചെയ്തത്. ശീർഷാസനത്തിൽ നിൽക്കുന്ന അനുഷ്ക ശർമയാണ് ചിത്രത്തിൽ. ഭാര്യയെ സഹായിക്കുന്നതിനായി ഭർത്താവ് വിരാട് കോലി കാലുകളിൽ പിടിച്ച് അടുത്തു തന്നെയുണ്ട്.
അനുഷ്ക ശർമ ഗർഭകാലത്ത് ചെയ്ത ശീർഷാസനത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്. എന്നാൽ, സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു എന്നാണ് ഡോ. സുൽഫി നൂഹു പറയുന്നത്. ഭാര്യയോട് മാത്രമല്ല കുട്ടിയോടും ചെയ്തത് ക്രൂരമായി പോയെന്ന് സുൾഫി നൂഹു കുറിച്ചു. ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗർഭിണിയായ സ്ത്രീകളിൽ ഉപദേശിക്കില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കോലി ഭാര്യ അനുഷ്ക ശർമ്മയെ ശീർഷാസനത്തിൽ നിൽക്കാൻ സഹായിക്കുന്നത് കണ്ട് ഇതുപോലെ ഭാര്യയെ തലകുത്തി നിർത്തുന്ന അഭ്യാസം കാണിക്കുന്നവർ ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലിൽ തന്നെ കിടപ്പായേക്കാം എന്ന കാര്യം ഓർക്കണമെന്നും അദ്ദേഹം പറയുന്നു. ഗർഭിണികൾ ഇത്തരത്തിൽ ചെയ്യുന്നത് മൂലം കുട്ടിയുടെ ജീവൻ നഷ്ടപ്പെടാനും നല്ല സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
advertisement
ഡോ. സുൽഫി നൂഹു സോഷ്യൽ മീഡിയയിൽ കുറിച്ചത്
'പ്രിയപ്പെട്ട കോലി.
ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു!
സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു.
വിവിഎസ് ലക്ഷ്മണിനുശേഷം താങ്കളുടെ ക്രിക്കറ്റ് ഷോട്ടുകളാണ് മറ്റ് പലരെയും പോലെ, ഞാനും, ഏറ്റവും കൂടുതൽ ആസ്വദിച്ചത്.
ഈ ഷോട്ട് വളരെ ക്രൂരമായിപ്പോയി.
ഭാര്യയോട് മാത്രമല്ല കുട്ടിയോടും.
ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗർഭിണിയായ സ്ത്രീകളിൽ ഉപദേശിക്കില്ലായെന്ന് ഉറപ്പ്.
ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിർത്തുന്ന അഭ്യാസം കാണിക്കുന്നവർ ഒന്നോർക്കണം.
advertisement
ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലിൽ തന്നെ കിടപ്പായേക്കാം.
കുട്ടിയുടെ ജീവൻ നഷ്ടപ്പെടാനും നല്ല സാധ്യത.
എന്നാലും കോലി ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു.
ഡോ സുൽഫി നൂഹു'
യോഗ ജീവിതത്തിന്‍റെ ഭാഗമായതിനാൽ ഗർഭിണിയാകുന്നതിന് മുമ്പ് ചെയ്തു കൊണ്ടിരുന്ന എല്ല ആസനകളും അതുപോലെ തന്നെ തുടരാൻ ഡോക്ടര്‍ നിർദേശിച്ചു എന്ന് കുറിച്ചു കൊണ്ടായിരുന്നു അനുഷ്ക ശീർഷാസനം ചെയ്യുന്ന ചിത്രം പങ്കുവച്ചത്. ചിത്രത്തിനൊപ്പം അനുഷ്ക കുറിച്ചത് ഇങ്ങനെ,
'യോഗ എ‍ന്‍റെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമായതിനാൽ, ഗര്‍ഭിണിയാകുന്നതിന് മുമ്പ് ചെയ്തിരുന്ന എല്ലാ ആസനകളും ആവശ്യവും ഉചിതവുമായ സഹായത്തോടെ അതേപടി തന്നെ തുടരാന്‍ ഡോക്ടർ നിർദേശിച്ചിരുന്നു. വളഞ്ഞും തിരിഞ്ഞുമുള്ള ആയാസകരമായത് ഒഴിവാക്കാനും. വർഷങ്ങളായി ചെയ്തു വരുന്ന ശീർഷാസന ഇപ്പോൾ ചെയ്യുന്നതിനായി ഒരു മതില്‍ താങ്ങായി ഉപയോഗിച്ചു. ഒപ്പം ബാലൻസ് നിലനിർത്താൻ കൂടുതൽ സുരക്ഷക്കായി എന്‍റെ ഭർത്താവും കൂടെയുണ്ടെന്ന് ഉറപ്പാക്കി. എന്‍റെ യോഗ അധ്യാപികയും വിർച്വലായി ഒപ്പം തന്നെയുണ്ടായിരുന്നു. ഗര്‍ഭകാലത്തും പരിശീലനം തുടരാൻ സാധിക്കുന്നതിൽ വളരെ സന്തോഷമുണ്ട്'. അനുഷ്ക കുറിച്ചു.'
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Virat Kohli Anushka Sharma | 'പ്രിയപ്പെട്ട കോലി, സ്വന്തം ഭാര്യയോട് ഈ ക്രൂരത വേണ്ടായിരുന്നു'
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement