ഞായറാഴ്ച വെളുപ്പിന് കൃഷി നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങള്‍ക്കായി സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. പന്നികൾക്കായി ഒരുക്കിയ കെണിയിലാണ് പുലി വീണത്. കെണിയില്‍പ്പെട്ട പുലിയെ കണ്ട നാട്ടുകാരാണ് വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചത്.
advertisement
TRENDING:രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വില കൂട്ടിയത് 80 ദിവസത്തിനു ശേഷം [NEWS]കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് [NEWS]തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ക്വറന്റീൻ വെട്ടിക്കുറച്ചു; പ്രതിഷേധവുമായി നഴ്സുമാർ [NEWS]
പകല്‍ മുഴുവന്‍ നിരവധി ഗ്രാമങ്ങളെ ഭീതിയിലാക്കിയ ശേഷമാണ് പുലിയെ കീഴടക്കാനായത്. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് പുലിയെ മയക്കുവെടി വെച്ചു വീഴ്ത്തിയത്. പുലിയെ പിടികൂടാനായത് നാട്ടുകാർക്കും വനംവകുപ്പിനും പൊലീസിനും ഒരുപോലെ ആശ്വാസമായി.