നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ്

  കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ്

  സുഹൃത്തും ഭർത്താവും ചേർന്നാണു യുവതിക്ക് മദ്യം നൽകിയത്. യുവതിയെ മറ്റുള്ളവർ തട്ടിക്കൊണ്ടുപോയിട്ടും ഭർത്താവും സുഹൃത്തും വീട്ടിൽ തന്നെ തുടർന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാൽസംഗം ആസൂത്രിതമെന്നതിനു കൂടുതൽ തെളിവ് കണ്ടെത്തി അന്വേഷണ സംഘം. അറസ്റ്റിലായ പ്രതികളിൽ ഒരാൾ മാത്രമാണ് യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത്. മറ്റു പ്രതികളെ സുഹൃത്ത് വിളിച്ചു വരുത്തയതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

   സുഹൃത്തും ഭർത്താവും ചേർന്നാണു യുവതിക്ക് മദ്യം നൽകിയത്. യുവതിയെ മറ്റുള്ളവർ തട്ടിക്കൊണ്ടുപോയിട്ടും ഭർത്താവും സുഹൃത്തും വീട്ടിൽ തന്നെ തുടർന്നു.

   സംഭവവുമായി ബന്ധപ്പെട്ട് ഒളിവിയിരുന്ന ചാന്നാങ്കര സ്വദേശി നൗഫലിനെ പൊലീസ് ഞായറാഴ്ച പിടികൂടി. ഇതോടെഏഴ് പ്രതികളും പൊലീസിന്റെ പിടിയിലായി. ഭർത്താവ്, ചാന്നാങ്കര ആറ്റരികത്ത് വീട്ടിൽ മൻസൂർ (30), അക്ബർഷാ (25), അർഷാദ് (26), മനോജ് (26) വെട്ടുതുറ സ്വദേശി രാജൻ(65) എന്നിവര്‍ കഴിഞ്ഞ ദിവസം തന്നെ പിടിയിലായിരുന്നു.
   TRENDING:2,45,670 രോഗ ബാധിതർ; കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് [NEWS]Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 198 ആയി; കൂടുതൽ മരണം യു.എ.ഇയിൽ [NEWS]Wife Raped by Husband's friends കഠിനംകുളം ബലാത്സംഗ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ [NEWS]
   യുവതിയുടെ കുട്ടിയെ മർദിച്ചതിന് പോക്സോ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ചാന്നാങ്കര വെട്ടുതുറ സ്വദേശികളായ പ്രതികൾ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി. ശരീരത്തിൽ സിഗരറ്റ് വച്ചു പൊള്ളിച്ചതിന്റെ ഉൾപ്പെടെ കാര്യമായ പരുക്കുണ്ട്.

   അമ്മയെയും തന്നെയും ഉപദ്രവിച്ചതു സംബന്ധിച്ച് നാലു വയസുകാരനും മൊഴി നൽകിയിട്ടുണ്ട്. ഇത് കേസിൽ നിർണായകമാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

   യുവതിയെ ശാരീരികോപദ്രമേൽപ്പിച്ചെന്ന് വൈദ്യപരിശോധനയിലും കണ്ടെത്തിയിട്ടുണ്ട്. ഭർത്താവു പണം വാങ്ങി ഭാര്യയെ വിറ്റതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
   Published by:Aneesh Anirudhan
   First published:
   )}