രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വില കൂട്ടിയത് 80 ദിവസത്തിനു ശേഷം

Last Updated:

Petrol, diesel price increased പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 60 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്.

ന്യൂഡൽഹി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനു പിന്നാലെ പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് എണ്ണ കമ്പനികൾ. ക്രൂഡ് ഓയിൽ വില 40 ഡോളറിന് മുകളിലായതും  ഇന്ധനത്തിന് ആവശ്യക്കാർ കൂടുന്നതും പരിഗണിച്ചാണ് വിലവർധന.
പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 60 പൈസയാണ് വർധിപ്പിച്ചത്. ലോക് ഡൗൺ പ്രഖ്യാപിച്ച് 80 ദിവസത്തിന് ശേഷം ആദ്യമായാണ് രാജ്യത്ത് ഇന്ധനവില കൂടുന്നത്.
TRENDING:2,45,670 രോഗ ബാധിതർ; കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് [NEWS]Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 198 ആയി; കൂടുതൽ മരണം യു.എ.ഇയിൽ [NEWS]Wife Raped by Husband's friends കഠിനംകുളം ബലാത്സംഗ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ [NEWS]
മാർച്ച് 16 നാണ് പെട്രോൾ, ഡീസൽ വില അവസാനമായി പരിഷ്കരിച്ചത്. അതിനു ശേഷം നിരക്ക് വർധിച്ചത് അതത് സംസ്ഥാന സർക്കാരുകൾ വാറ്റ് അല്ലെങ്കിൽ സെസ് കൂട്ടിയപ്പോൾ മാത്രമായിരുന്നു. ലോക്ക് ഡൗൺ കാലത്ത് വരുമാന വർധനവിനായി മിക്ക സംസ്ഥാനങ്ങളും ഇന്ധന സെസ് ചുമത്തിയിരുന്നു.
advertisement
പ്രധാന നഗരങ്ങളിലെ വില
  • ന്യൂഡൽഹി- പെട്രോൾ 71.86. ഡീസൽ 69.99
  • മുംബൈ-പെട്രോൾ 78.91. ഡീസൽ 68.79
  • ചെന്നൈ- പെട്രോൾ 76.07. ഡീസൽ 68.74
  • ഹൈദ്രാബാദ് - പെട്രോൾ 74.61. ഡീസൽ 68.42
  • ബെംഗളുരൂ- പെട്രോൾ 74.18.ഡീസൽ 66.54
മലയാളം വാർത്തകൾ/ വാർത്ത/Money/
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വില കൂട്ടിയത് 80 ദിവസത്തിനു ശേഷം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement