എം ജി മോട്ടോർസും ടാറ്റാ പവറും സംയുക്തമായി ആരംഭിക്കുന്ന കോഴിക്കോട്ടെ പ്രഥമ ഇവി ചാർജിംഗ് സ്റ്റേഷൻ എം ജി മോട്ടോർസിന്റെ അമ്പത് കിലോവാട്ട് സൂപ്പർ ഫാസ്റ്റ് ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. You may also like:Sunny Leone | പരിപാടി പറഞ്ഞു പറ്റിച്ച കേസ്: നടി സണ്ണി ലിയോണി മുന്‍കൂർ ജാമ്യത്തിന് ഹൈക്കോടതിയില്‍ [NEWS]'YSRന്റെ പാരമ്പര്യം ഞാൻ തിരികെ കൊണ്ടു വരും'; തെലങ്കാനയിൽ പുതിയ പാർട്ടിയുമായി ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി YS ഷർമിള [NEWS] താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ വാങ്ങി; ഡോക്ടർ അറസ്റ്റിൽ [NEWS] ടാറ്റ പവറുമായി സഹകരിച്ചു കൊണ്ടാണ് എറണാകുളത്തും കോഴിക്കോട്ടും കമ്പനി ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിച്ചിരിക്കുന്നത്. അമ്പത് മിനുട്ടു കൊണ്ട് 80 ശതമാനത്തോളം ചാർജ് ചെയ്യാൻ സൂപ്പർഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനിലൂടെ കഴിയുമെന്ന് കമ്പനി അധികൃതർ അവകാശപ്പെട്ടു.
advertisement
എം ജിയുടെ കേരളത്തിലെ രണ്ടാമത്തെ ഇ വി ചാർജിംഗ് സ്റ്റേഷനാണ് ആരംഭിച്ചത്. 50 കിലോ വാട്ട്, 60 കിലോ വാട്ട് സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളിലൂടെ ദേശീയ തലത്തിൽ വൈദ്യുത വാഹന ചാർജിംഗ് ഇക്കോ സിസ്റ്റം വിപുലീകരിക്കുകയാണ് എം ജിയുടെ ലക്ഷ്യം.
ഇന്ത്യയിലെ 17 നഗരങ്ങളിൽ നിലവിൽ എം ജിക്ക് 22 സൂപ്പർ ഫാസ്റ്റ് വൈദ്യുത ചാർജിംഗ് സ്റ്റേഷനുകളാണ് ഉള്ളതെന്ന് എം ജി മോട്ടർ ഇന്ത്യ ചീഫ് കൊമേഴ്സ്യൽ ഓഫീസർ സൗരവ് ഗുപ്തയും തടസമില്ലാത്ത വൈദ്യുതി ചാർജിംഗ് അനുഭവം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് ടാറ്റാ പവർ ന്യൂ ബിസിനസ് സർവീസസ് ചീഫ് രാജേഷ് നായികും പറഞ്ഞു.