വിനോദസഞ്ചാര കേന്ദ്രത്തിലെ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും നമ്മുടെ നാടൻ കള്ള് കൊടുക്കാനാണ് തീരുമാനിച്ചത്. ചെത്തിക്കഴിഞ്ഞ ഉടനെയുള്ള കള്ളാണ് നല്‍കുക. കള്ളിനെ കുറിച്ച് അറിയുന്നവര്‍ക്കെല്ലാം അറിയാം അപ്പോഴത് വലിയ ലഹരി മൂത്തതായിരിക്കില്ല എന്നത് – പിണറായി വിജയൻ പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കള്ള് നൽകുന്നതിനെ ചില ന്യായങ്ങള്‍ പറഞ്ഞ് എതിര്‍ക്കുകയാണ് ചിലര്‍. അക്കാര്യങ്ങളെല്ലാം പിന്നീട് ആലോചിക്കേണ്ടതാണ്. എല്ലാകാര്യവും മദ്യനയത്തില്‍ പറയണമെന്നില്ല. നയം നടപ്പാക്കുമ്പോള്‍ തീരുമാനിക്കുമെന്നും പിണറായി വ്യക്തമാക്കി.
Also read- തെങ്ങിൽ കയറുന്നവർക്ക് തഴമ്പുള്ളതിനാൽ വധുവിനെ കിട്ടുന്നില്ല; ഇപി ജയരാജൻ
advertisement
കള്ള് മദ്യമല്ലെന്നും യഥാർഥത്തിൽ അത് നല്ലൊരു പോഷകാഹാര വസ്തുവാണെന്നുമുള്ള എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍റെ പ്രസ്താവന കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. കള്ള് യഥാര്‍ഥത്തില്‍ മദ്യമല്ല. അത് നല്ലൊരു പോഷകാഹാര വസ്തുവാണ്. രാവിലെ എടുത്ത ഉടന്‍തന്നെ അത് കഴിക്കുന്നതില്‍ വലിയ കുറ്റംപറയാന്‍ പറ്റില്ല. അപ്പോഴത് വലിയ ലഹരിയായി മാറുന്നില്ല. കള്ളിന്റെയും നീരയുടെയും ഉല്‍പാദനം വര്‍ധിപ്പിച്ചാല്‍ സംസ്ഥാനത്ത് വലിയ തൊഴില്‍സാധ്യതയുണ്ടാകുമെന്നും ഇ.പി. ജയരാജൻ പറഞ്ഞിരുന്നു.