തെങ്ങിൽ കയറുന്നവർക്ക് തഴമ്പുള്ളതിനാൽ വധുവിനെ കിട്ടുന്നില്ല; ഇപി ജയരാജൻ

Last Updated:

തെങ്ങിൽ കയറാൻ ആളെ കിട്ടാനില്ലെന്നും ജയരാജൻ

ഇ.പി. ജയരാജൻ
ഇ.പി. ജയരാജൻ
കോഴിക്കോട്: നാട്ടിൽ തെങ്ങിൽ കയറാൻ ആളില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തെങ്ങിൽ കയറുന്നവർക്ക് തഴമ്പുള്ളതിനാൽ വധുവിനെ കിട്ടാനില്ല. തെങ്ങ് കയറുന്നവർക്ക് കൈകളിൽ തഴമ്പുണ്ടാകും. സൗന്ദര്യ ശാസ്ത്ര പ്രകാരം സ്ത്രീകൾക്ക് ഇത് ഇഷ്ടമല്ല. അതിനാൽ അവർക്ക് പെണ്ണ് കിട്ടാത്ത അവസ്ഥയാണെന്നും ഇപി ജയരാജൻ.
കോഴിക്കോട് നടന്ന പത്രസമ്മേളനത്തിൽ മദ്യനയത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ഇപിയുടെ പരാമർശങ്ങൾ. മദ്യനയത്തിൽ എതിർപ്പുണ്ടെങ്കിൽ ചർച്ച നടത്താം. ട്രേഡ് യുണിയനുകൾക്ക് എതിർപ്പ് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. നിയമം കൊണ്ട് മദ്യപാനം ഇല്ലാതാക്കാനാകില്ല.
തെങ്ങിൽ കയറാൻ ആളില്ല അതാണിപ്പോഴത്തെ പ്രശ്നം. തേങ്ങ പറിക്കുന്നില്ല, അതെന്തുകൊണ്ടാണന്നു വെച്ചാൽ ഈ സൗന്ദര്യ ശാസ്ത്രം. പുതിയ ചെറുപ്പക്കാരൊന്നും ചെത്തിനു വരുന്നില്ല കാരണം കൈക്കും കാലിനുമൊക്കെ തഴമ്പുണ്ടാകും. അത് സൗന്ദര്യശാസ്ത്ര പ്രകാരം പെൺകുട്ടികൾ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഈ ചെത്തിന് പോകുന്നില്ല. ചെറുപ്പക്കാരധികം തേങ്ങ പെറുക്കിയെടുക്കുകയാണ്.
advertisement
ടൊഡി ബോർഡ് ഉടൻ രൂപീകരിക്കുമെന്നും കള്ള് വ്യവസായത്തെ വിപുലപ്പെടുത്താതെ മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ചെത്തു തൊഴിലാളികളെ ബാധിക്കില്ല.
Also Read- സംസ്ഥാനത്ത് മദ്യവിൽപ്പന കൂടി; രണ്ടര ശതമാനത്തോളം വർധനവ്
നിലവിൽ കള്ള് ഷാപ്പിൽ പോകുന്നത് ഒളിസങ്കേതത്തിൽ പോകുന്ന പോലെയാണെന്നും ഇപി പറഞ്ഞു. കള്ള് യഥാർത്ഥത്തിൽ പോഷകാഹാരമാണ്. ഷാപ്പുകൾ പ്രാകൃത കാലഘട്ടത്തിൽ നിന്ന് മാറണം. ബംഗാളിലൊക്കെ രാവിലെ പനങ്കള്ള് കുടിയ്ക്കുന്നുണ്ട്.
സംസ്ഥാനത്തെ കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കാൻ ഉൾപ്പടെയുള്ള നിർദേശങ്ങൾ അടങ്ങിയ പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റും. കേരളാ ടോഡി എന്ന പേരിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാൻഡ് ചെയ്യുമെന്നും തദ്ദേശ സ്വയം ഭരണ എക്‌സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷിന്റെ ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെങ്ങിൽ കയറുന്നവർക്ക് തഴമ്പുള്ളതിനാൽ വധുവിനെ കിട്ടുന്നില്ല; ഇപി ജയരാജൻ
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement