TRENDING:

പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിന് കെട്ടിവെക്കാനുള്ള തുക മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ നിന്ന്

Last Updated:

കെട്ടിവെക്കാനുള്ള തുക ക്ഷേത്രത്തിലെ പ്രധാന പൂജാരി മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി കൈമാറി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പുതുപ്പള്ളിയിലെ എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 12.40 ഓടെ ബിജെപി നേതാക്കള്‍ക്കൊപ്പം പാമ്പാടി ബ്ലോക്ക് ഓഫീസില്‍ എത്തി, ഉപവരണാധികാരിക്ക് മുമ്പിലാണ് പത്രിക സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍. ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളകുട്ടി, കെ കൃഷ്ണകുമാര്‍ തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.
(Photo: Facebook)
(Photo: Facebook)
advertisement

Also Read- ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാ‌വ് നൽകി

മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ നിന്നായിരുന്നു ഇന്നത്തെ പ്രചാരണത്തിന്റെ തുടക്കം. കെട്ടിവെക്കാനുള്ള തുക ക്ഷേത്രത്തിലെ പ്രധാന പൂജാരി മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി കൈമാറി. ശേഷം പതിനൊന്നരയോടെ പാമ്പാടിയിൽ നിന്നും തുറന്ന ജീപ്പിൽ റോഡ് ഷോ. ദേശീയ – സംസ്ഥാന നേതാക്കളും റോഡ് ഷോയിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

advertisement

Also Read- ജെയ്ക് സി. തോമസിന് രണ്ടുകോടി രൂപയുടെ ആസ്തി; ബാധ്യത ഏഴുലക്ഷത്തിലധികം; കൈയിൽ 4000 രൂപ മാത്രം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പള്ളിക്കതോട്ടിൽ റോഡ് ഷോ അവസാനിപ്പിച്ച് കാൽനടയായാണ് ലിജിൻ പത്രിക സമർപ്പണത്തിന് എത്തിയത്. മാസപ്പടി വിവാദവും മിത്ത് വിവാദവും പുതുപ്പള്ളിയിൽ ചർച്ചയാകും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ദേശീയ നേതാക്കൾ ഉൾപ്പെടെ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത ശക്തമായ പ്രചാരണം നടത്തുമെന്ന് എൻ ഡി എ നേതാക്കൾ വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിന് കെട്ടിവെക്കാനുള്ള തുക മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ നിന്ന്
Open in App
Home
Video
Impact Shorts
Web Stories