ജെയ്ക് സി. തോമസിന് രണ്ടുകോടി രൂപയുടെ ആസ്തി; ബാധ്യത ഏഴുലക്ഷത്തിലധികം; കൈയിൽ 4000 രൂപ മാത്രം
- Published by:Rajesh V
- news18-malayalam
Last Updated:
വാടക ഇനത്തിൽ ലഭിക്കുന്ന തുകയാണ് നിലവിലെ വരുമാന മാർഗം. ജെയ്ക്കിന്‍റെ ഭാര്യയ്ക്ക് നിലവിൽ ജോലിയൊന്നുമില്ല
കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് രണ്ടുകോടി രൂപയുടെ ആസ്തി. തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ഉള്ളത്. കോട്ടയം വേളൂർ വില്ലേജിൽ 2.28 ലക്ഷം രൂപ വിലയുള്ള കൃഷി ഭൂമിയും മണർകാട് വില്ലേജിൽ 77.46 ലക്ഷം രൂപ വിലയുള്ള കാർഷികേതര ഭൂമിയും മണർകാട് പഞ്ചായത്തിൽ പതിനഞ്ചാം വാർഡിലും കോട്ടയം നഗരസഭയിൽ പന്ത്രണ്ടാം വാർഡിലുമായി കൊമേർഷ്യൽ ബിൽഡിങ്ങുകളും ജെയ്ക്കിന്റെ പേരിലുണ്ട്.
കൂടാതെ, മണർകാട് പഞ്ചായത്തിലെ 15ാം വാർഡിൽ സ്വന്തമായി 1539 സ്ക്വയർ ഫീറ്റ് വീടുമുണ്ട്. ഈ വീടിന് നിലവിലെ വിപണി വില അനുസരിച്ച് 11 ലക്ഷത്തോളം രൂപ വില വരും. ഭൂമിയും വീടും കൊമേർഷ്യൽ ബിൽഡിങ്ങും അടക്കം 2.06 കോടി രൂപയാണ് ജെയ്ക്കിന്റെ ആസ്തി.
advertisement
വേളൂർ വില്ലേജിലെ കൃഷിഭൂമിയുടെ മൂന്നിലൊന്ന് ഭാഗം മാത്രമാണ് ജെയ്ക്കിന്‍റെ ഉടമസ്ഥാവകാശത്തിൽ ഉള്ളത്. മറ്റു രണ്ടുപേർക്കുകൂടി ഈ ഭൂമിയിൽ അവകാശമുണ്ട്. കോട്ടയം നഗരത്തിലെയും മണർകാട് പഞ്ചായത്തിലെയും കൊമേർഷ്യൽ ബിൽഡിങ്ങുകളിൽ ജെയ്ക്കിന്‍റെ സഹോദരൻ സി ടി തോമസിനുകൂടി അവകാശമുണ്ട്. പൊതുപ്രവർത്തനം തൊഴിലായി സ്വീകരിച്ചിരിക്കുന്ന ജെയ്ക്കിന് വാടക ഇനത്തിൽ ലഭിക്കുന്ന തുകയാണ് വരുമാന മാർഗം. ജെയ്ക്കിന്‍റെ ഭാര്യയ്ക്ക് നിലവിൽ ജോലിയൊന്നുമില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 16, 2023 10:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജെയ്ക് സി. തോമസിന് രണ്ടുകോടി രൂപയുടെ ആസ്തി; ബാധ്യത ഏഴുലക്ഷത്തിലധികം; കൈയിൽ 4000 രൂപ മാത്രം