ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് നൽകി
- Published by:Sarika KP
- news18-malayalam
Last Updated:
പാമ്പാടിയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ചാണ് തുക കൈമാറുന്നത്.
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് നൽകി.
ആരോഗ്യപ്രശ്നങ്ങളതിനാൽ സി ഒ ടി നസീറിന്റെ ഉമ്മയ്ക്ക് നേരിട്ട് എത്താനായില്ല. വീഡിയോ കോൾ വിളിച്ച് ചാണ്ടി ഉമ്മനുമായി സംസാരിച്ചു. പണം ഗൂഗിൾ പേ വഴി അയച്ചു നൽകുകയായിരുന്നു.
2013-ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ സി.പി.എം പ്രവർത്തകർ കാർ തടഞ്ഞ് കല്ലെറിഞ്ഞ കേസിലെ പ്രതിയായ തലശ്ശേരിയിലെ മുൻ സി.പി.എം പ്രവർത്തകൻ സി.ഒ.ടി നസീറിന്റെ മാതാവാണ് പണം നൽകുക. പാമ്പാടിയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ചാണ് തുക കൈമാറുന്നത്.
Also read-ജെയ്ക് സി. തോമസിന് രണ്ടുകോടി രൂപയുടെ ആസ്തി; ബാധ്യത ഏഴുലക്ഷത്തിലധികം; കൈയിൽ 4000 രൂപ മാത്രം
advertisement
2013 ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂർ പൊലീസ് മൈതാനിയിൽ നടന്ന സംസ്ഥാന പൊലീസ് കായിക മേളയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഉമ്മൻ ചാണ്ടിക്കുനേരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ അക്രമം നടന്നത്. കേസില് സി.ഒ.ടി നസീർ അടക്കം മൂന്നു പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി തടവും പിഴയും വിധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
August 17, 2023 10:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് നൽകി