TRENDING:

കള്ളുഷാപ്പുകൾ അടിമുടി മാറും; 'കേരള ടോഡി'- പുതിയ കള്ള് ബ്രാൻഡ്; മദ്യനയത്തിന് അംഗീകാരം

Last Updated:

സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ നിലവാരവും സൌകര്യങ്ങളും വിലയിരുത്തി സ്റ്റാർ പദവി നൽകുമെന്നും പുതിയ മദ്യനയം വ്യക്തമാക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകളുടെ മുഖച്ഛായ മാറ്റുന്ന നിർദേശങ്ങൾക്ക് ഉൾപ്പടെയാണ് സംസ്ഥാനത്തെ പുതിയ മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. കള്ളുഷാപ്പുകൾ അടിമുടി മാറുംവിധം നവീകരിക്കണമെന്നാണ് പുതിയ സാമ്പത്തികനയത്തിലേക്കുള്ള മദ്യനയത്തിൽ വ്യക്തമാക്കുന്നത്. കൂടാതെ സംസ്ഥാനത്തിന്‍റെ സ്വന്തം ബ്രാൻഡായി കേരള ടോഡി എന്ന പേരിൽ കള്ള് ലഭ്യമാക്കാനും മദ്യനയത്തിൽ നിർദേശമുണ്ട്. സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ നിലവാരവും സൌകര്യങ്ങളും വിലയിരുത്തി സ്റ്റാർ പദവി നൽകുമെന്നും പുതിയ മദ്യനയം വ്യക്തമാക്കുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഇന്നുചേർന്ന മന്ത്രിസഭായോഗമാണ് പുതിയ മദ്യനയത്തിന് അംഗീകാരം നൽകിയത്.

ബാർ ലൈസൻസിന് വേണ്ടിയുള്ള ഫീസ് കൂട്ടിയിട്ടുണ്ട്. ബാർ ലൈസൻസ് ഫീസ് നിരക്ക് അഞ്ച് ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസിന് വേണ്ടിയുള്ള ഫീസ്.

Also Read- കള്ളുഷാപ്പുകൾക്ക് സ്റ്റാർ പദവി, ബാർ ലൈസൻസ് ഫീസ് കൂട്ടി; ഒന്നാം തീയതി ഡ്രൈഡേയ്ക്ക് മാറ്റമില്ല; പുതിയ മദ്യനയത്തിന് അംഗീകാരം

പുതിയ മദ്യനയം അനുസരിച്ച് സംസ്ഥാനത്ത് മദ്യ ഉൽപ്പാദനം കൂട്ടാൻ നിർദേശമുണ്ട്. അതേസമയം ഒന്നാം തീയതി ഡ്രൈഡേ ഒഴിവാക്കണമെന്ന നിർദേശം മദ്യനയത്തിൽ ഇല്ല. ഇതോടെ ഒന്നാം തീയതി ഡ്രൈഡേ മാറ്റമില്ലാതെ തുടരും. ഒന്നാം തീയതി ഡ്രൈഡേ ഒഴിവാക്കുന്നതിനെ തൊഴിലാളി സംഘടനകൾ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുതിയ സാമ്പത്തികവർഷത്തിലേക്കുള്ള മദ്യനയം ഏപ്രിലിൽ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചില കാരണങ്ങൾകൊണ്ട് മദ്യനയം പ്രഖ്യാപിക്കുന്നത് വൈകുകയായിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കള്ളുഷാപ്പുകൾ അടിമുടി മാറും; 'കേരള ടോഡി'- പുതിയ കള്ള് ബ്രാൻഡ്; മദ്യനയത്തിന് അംഗീകാരം
Open in App
Home
Video
Impact Shorts
Web Stories