സ്കൂളുകളിൽ ക്ലാസുകൾ തുടങ്ങിയെങ്കിലും വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകരുണ്ടെന്നാണ് കണക്ക്. ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അധ്യാപകര്‍ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകേണ്ടിവരും.
വാക്സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും സ്‌കൂളില്‍ സ്‌കൂളിലെത്തേണ്ടെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സ്‌കൂളുള്‍ തുറന്ന ഒരു മാസം ആകുമ്പോഴും വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
advertisement
വാക്സിൻ എടുക്കാത്തവർ സ്കൂളിൽ എത്തേണ്ടതില്ല എന്ന നിർദ്ദേശം ദുരുപയോഗം ചെയ്യുന്നുണ്ടൊ എന്നും അക്ഷേപം ഉണ്ട്. വാക്സിൻ എടുക്കാത്ത അധ്യാപകരിൽ ഭൂരിഭാഗവും മതിയായ കാരണമില്ലാതെയാണ് മാറി നിൽക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തൽ. വാക്സിൻ എടുക്കാത്തതിന് മതപരമായ കാരണം പറയുന്നവർക്ക് ഇളവ് നൽകില്ല.
തിരുവനന്തപുരത്ത് കുട്ടികൾക്ക് കോവിഡ് വാക്‌സിന്‍ മാറി നല്‍കിയതായി പരാതി
ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 15 വയസുള്ള രണ്ട് കുട്ടികള്‍ക്ക് വാക്‌സിന്‍ (Vaccine) മാറി നല്‍കിയതായി പരാതി. 15ാം വയസില്‍ എടുക്കേണ്ട പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് വാക്‌സീന്‍ മാറിനല്‍കിയത് . കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് (Covishield) ആണ് നല്‍കിയത്. കുട്ടികളോട് പ്രായം പോലും ചോദിക്കാതെയാണ് വാക്‌സിന്‍ നല്‍കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കേണ്ട സ്ഥലം മാറിയതായാണ് ലഭിക്കുന്ന വിവരം.
റജിസ്‌ട്രേഷന്‍ നടത്തി മാത്രം ആളുകള്‍ വാക്‌സിനേഷന്‍ റൂമിലേക്ക് കുട്ടികള്‍ മറ്റൊരു വഴിയിലൂടെ പ്രവേശിക്കുകയായിരുന്നു എന്നും
കുട്ടികള്‍ ആശുപത്രിയില്‍ നിരക്ഷണത്തിലാണെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.