TRENDING:

Local Body Elections 2020| 'ജനമാണ് മുഖ്യം ജനപ്രതിനിധികളല്ല'; തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന് പി സി ജോർജ്

Last Updated:

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി ഡിസംബർ ആദ്യവാരം നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെര‍ഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ജനപക്ഷം നേതാവ് പി സി ജോർജ് എംഎൽഎ. ഭരണഘടനാ ഭേദഗതി ഇല്ലാതെ തന്നെ ആറുമാസം വരെ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ കമ്മീഷൻ അധികാരമുണ്ടെന്നും ജോർജ് പറഞ്ഞു. ‌
advertisement

Also Read- തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യ ആഴ്ച; ഏഴ് ജില്ലകൾ വീതം രണ്ട് ഘട്ടമായി

സർവകക്ഷി യോഗത്തിൽ ഭൂരിപക്ഷം പാർട്ടികളും തെര‍ഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഭരണഘടനാപരമായി ജനപ്രതിനിധികൾ ആവശ്യമാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ തെര‍ഞ്ഞെടുപ്പ് നടത്തിയാൽ 50 ശതമാനത്തിലധികം സമ്മതിദായകരും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് വിട്ടുനിൽക്കും. ഇത് ഒരിക്കലും നിഷ്പക്ഷ ജനവിധിയായി കണക്കാക്കാൻ കഴിയില്ല. കോവിഡ് വളരെ വ്യാപിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം വലിയ രീതിയിലുള്ള ആപത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

advertisement

Also Read- എന്തൊരു സ്പീഡ്! കേരളാകോൺഗ്രസ് ഉപാധികളില്ലാതെ ഒമ്പതാം നാൾ ഇടതുമുന്നണിയിൽ; 10 കാര്യങ്ങൾ

സർക്കാർ ഭരണ സംവിധാനങ്ങൾ തെരഞ്ഞെടുപ്പ് ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വൈറസ് വ്യാപനത്തിന് കാരണമാകും. ജനങ്ങളുടെ ജീവനാണ് സർക്കാർ മുഖ്യപരിഗണന നൽകേണ്ടതെന്നും പി സി ജോർജ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി ഡിസംബർ ആദ്യവാരം നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്. ഓരോ ഘട്ടത്തിലും ഏഴ് വീതം ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 11ന് മുമ്പ് പുതിയ ഭരണസമിതികൾ അധികാരമേൽക്കും വിധമാണ്  തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ ആലോചിക്കുന്നത്. നിലവിലെ ഭരണ സമിതികളുടെ കാലാവധി  നവംബർ 11ന് അവസാനിക്കും. അന്നുമുതൽ മുതൽ ഒരു മാസത്തേക്ക് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥ ഭരണമായിരിക്കും.

advertisement

Also Read- കോവിഡ്: മലപ്പുറത്ത് രോഗവ്യാപനം അതിതീവ്രം; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയർന്നു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾക്കും ഈ തെരഞ്ഞെടുപ്പ് പരീക്ഷണഘട്ടം ആയിരിക്കും. ഇതുവരെ പരിചിതമല്ലാത്ത പ്രചരണ രീതികൾ രാഷ്ട്രീയ പാർട്ടികൾക്ക് പരീക്ഷണമായി മാറും. നവംബർ ആദ്യ ആഴ്ചയിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. അതോടെ സംസ്ഥാനത്ത് മാതൃക പെരുമാറ്റച്ചട്ടവും നിലവിൽ വരും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിൽ പ്രചാരണ രീതികളിലും സമഗ്രമായ മാറ്റമുണ്ടാകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020| 'ജനമാണ് മുഖ്യം ജനപ്രതിനിധികളല്ല'; തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന് പി സി ജോർജ്
Open in App
Home
Video
Impact Shorts
Web Stories