Covid 19 in Malappuram | കോവിഡ്: മലപ്പുറത്ത് രോഗവ്യാപനം അതിതീവ്രം; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയർന്നു

Last Updated:

കോവി‍ഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന മലപ്പുറത്ത് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്

തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ അതീവ ഗുരുതരമായ സ്ഥിതിയിൽ കോവിഡ് വ്യാപനം തുടരുന്നതായി റിപ്പോർട്ട്. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31 ശതമാനത്തിലധികമാണ്. കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് അരലക്ഷത്തിലധികം പേരാണ് രോഗികളായതെന്നും കോവിഡ് വീക്കിലി റിപ്പോർട്ട്.
ഒക്ടോബർ‌ 12 മുതലുള്ള ഒരാഴ്ചയിൽ സംസ്ഥാനത്ത് 57,112 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  158 കോവിഡ് മരണങ്ങളുമുണ്ടായി.  15.9 ശതമാനമാണ് സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാൽ കോവി‍ഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന മലപ്പുറത്ത് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്; 31.6 ശതമാനം.  കഴിഞ്ഞ ആഴ്ച ഇത് 26.3 ശതമാനമായിരുന്നു.
തൃശ്ശൂർ, കോഴിക്കോട്, ആലപ്പുഴ, എറണാകുളം, കാസർകോട് ജില്ലകളിലും ‌നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ്. കാസർഗോഡ് 16.8, എറണാകുളം 16.9, ആലപ്പുഴ 17, കോഴിക്കോട് 17.2, തൃശൂർ 17.5 എന്നിങ്ങനെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 6.9 നിരക്കുള്ള വയനാട്, 7.1 നിരക്കുള്ള ഇടുക്കി ജില്ലകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുള്ള ജില്ലകൾ.
advertisement
കാസർകോട് ജില്ലയിൽ ദശലക്ഷത്തിൽ 2,418 പേർ രോഗികളാകുന്നതായും ആരോഗ്യവകുപ്പിന്റെ വീക്കിലി റിപ്പോർട്ടിൽ പറയുന്നു. തൃശൂരിൽ 2135, എറണാകുളം 2073, ആലപ്പുഴ 1993, മലപ്പുറം 1872 എന്നിങ്ങനെയാണ് കേസ് പെർ മില്യൻ (ഒരു ദശലക്ഷം പേരിലെ കേസുകളുടെ എണ്ണം). ഈ ജില്ലകളിൽ സംസ്ഥാന ശരാശരിയെക്കാൾ മുകളിലാണ് കേസ് പെർ മില്യൻ. സംസ്ഥാനത്തെ കേസ് പെർ മില്ല്യൻ 1,766 ആണ്.  അതേസമയം രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിലെ ഇടവേള കൂടിയെന്നത് ആശ്വാസജനകമാണ്.
കഴിഞ്ഞ ദിവസം കേരളത്തില്‍ 7482 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍ഗോഡ് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളിലെ കണക്ക്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 in Malappuram | കോവിഡ്: മലപ്പുറത്ത് രോഗവ്യാപനം അതിതീവ്രം; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയർന്നു
Next Article
advertisement
സിപിഎം സ്ഥാാർത്ഥിയായ ഭർത്താവ് തോറ്റു; വോട്ടർമാർക്ക് നന്ദി പറഞ്ഞ് ഭാര്യ
സിപിഎം സ്ഥാാർത്ഥിയായ ഭർത്താവ് തോറ്റു; വോട്ടർമാർക്ക് നന്ദി പറഞ്ഞ് ഭാര്യ
  • ഭർത്താവ് സിപിഎം സ്ഥാനാർത്ഥിയായി തോറ്റതിനു ശേഷം വോട്ടർമാർക്ക് നന്ദി പറഞ്ഞ് ഭാര്യ പോസ്റ്റ് ചെയ്തു

  • ഭർത്താവ് ജയിച്ചാൽ വിദേശത്തേക്ക് പോകാനുള്ള ആഗ്രഹം സാധ്യമാകില്ലെന്നു ഭാര്യ വിശദീകരിച്ചു

  • സമൂഹമാധ്യമ പോസ്റ്റുകൾ ചർച്ചയായതോടെ നന്ദി അറിയിച്ച കാരണവും ഭാര്യ ഫേസ്ബുക്കിൽ വിശദീകരിച്ചു

View All
advertisement