#JusticeForPonnu | വനപാലകരുടെ കസ്റ്റഡിയിൽ കർഷകന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് പിസി ജോർജ് MLA

Last Updated:

മത്തായിയുടെ മരണത്തിൽ ആരോപണവിധേയരായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അടിയന്തിരമായി അവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.

പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിൽ കർഷകനായ പടിഞ്ഞാറെചെരുവിൽ മത്തായി എന്ന പൊന്നുമോൻ മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പി.സി ജോർജ് എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിലാണ് പൂഞ്ഞാർ എംഎൽഎ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
പൊന്നുമോന്റെ മരണം കൊലപാതകമാണെന്ന ആരോപണത്തിൽ കുടുംബം ഉറച്ചുനിൽക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കേസിന്റെ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് പി.സി ജോർജ് ആവശ്യപ്പെട്ടു.
വനാതിർത്തിയിൽ ജീവിക്കുന്ന കർഷകരോടുള്ള വനംവകുപ്പിന്റെ മാടമ്പി രീതിയിലുള്ള സമീപനം സാധാരണക്കാരായ കർഷകർക്ക് ഈ മേഖലയിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. മത്തായിയുടെ മരണത്തിൽ ആരോപണവിധേയരായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അടിയന്തിരമായി അവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.
You may also like:വനപാലകർ കസ്റ്റഡിയിലെടുത്ത യുവാവിന്റെ മൃതദേഹം കിണറ്റിൽ; സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം [NEWS]ചിറ്റാർ സംഭവം: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നു: കെ.സുരേന്ദ്രൻ [NEWS] നടന്‍ അനിൽ മുരളി അന്തരിച്ചു [NEWS]
കഴിഞ്ഞദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പത്തനംതിട്ട സീതത്തോട് കുടപ്പനയിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറ കേടുവരുത്തിയെന്ന് ആരോപിച്ച് ചിറ്റാർ കുടപ്പന പടിഞ്ഞാറെചരുവിൽ പരേതനായ പാപ്പിയുടെ മകൻ 40കാരനായ ടി.ടി.മത്തായിയെന്ന പൊന്നുമോനെ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു. സെർച്ച് വാറണ്ട് ഇല്ലാതെയായിരുന്നു അറസ്റ്റെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
advertisement
മത്തായിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുമ്പോൾ കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ സ്റ്റേഷനിലേക്ക് വരാൻ ആയിരുന്നു ബന്ധുക്കൾക്ക് വനപാലകർ നൽകിയ നിർദ്ദേശം. ഇത് അനുസരിച്ച് ബന്ധുക്കൾ സ്റ്റേഷനിലെത്തിയപ്പോൾ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുപോയെന്ന് പറഞ്ഞു.
എന്നാൽ, പിന്നീട് പൊന്നുമോൻ മരിച്ചെന്നുള്ള വിവരമാണ് പുറത്തുവന്നത്. തെളിവെടുപ്പിനായി ഏഴംഗ വനപാലകസംഘം വീട്ടിൽ എത്തിയപ്പോൾ പൊന്നുമോൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും അപ്പോൾ കിണറ്റിൽ വീണ് മരിക്കുകയായിരുന്നു എന്നുമാണ് വനപാലകർ പറയുന്നത്. എന്നാൽ, പൊന്നുമോന്റെ മരണം കൊലപാതകമാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
#JusticeForPonnu | വനപാലകരുടെ കസ്റ്റഡിയിൽ കർഷകന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് പിസി ജോർജ് MLA
Next Article
advertisement
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
  • ഗുജറാത്തിലെ സബർമതി ജയിലിൽ ഭീകരാക്രമണ കേസിലെ പ്രതി ഡോ. അഹമദ് ജിലാനിയെ സഹതടവുകാർ മർദിച്ചു.

  • മർദനത്തിൽ ഡോക്ടർ അഹമദിന്റെ കണ്ണും മൂക്കും പരിക്കേറ്റു; ആശുപത്രിയിലേക്ക് മാറ്റി.

  • സഹതടവുകാർ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനാണ് ഭീകരവാദക്കേസിലെ പ്രതിയെ മർദിച്ചതെന്ന് മൊഴി നൽകിയതായി പോലീസ്.

View All
advertisement