TRENDING:

COVID 19 | ഇളവുകൾ അനുവദിക്കും; തിരുവനന്തപുരത്ത് ലോക്ക്ഡൗൺ തുടരും

Last Updated:

ജില്ലയിലെ തീരദേശപ്രദേശങ്ങളിലെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ഓഗസ്റ്റ് ആറാം തീയതി അർദ്ധരാത്രിവരെ സമ്പൂർണ ലോക്ക്ഡൗൺ തുടരുമെന്നും ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഇളവുകളോടെ തലസ്ഥാനത്ത് ലോക്ക്ഡൗൺ തുടരും. തിരുവനന്തപുരത്ത് ഇളവുകളോടെ ലോക്ക്ഡൗൺ തുടരാനുള്ള മാർഗരേഖ കളക്ടർ പുറത്തിറക്കി. കേന്ദ്ര - സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് ജീവനക്കാരെ അനുവദിക്കും.
advertisement

സ്വകാര്യമേഖലയിലും സർക്കാർ മേഖലയിലും ബാക്കിയുള്ള ജീവനക്കാർക്ക് വർക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യാവുന്നതാണ്. ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും തുറക്കാൻ അനുമതി ഉണ്ടെങ്കിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല. പാഴ്സൽ സർവീസുകൾ മാത്രമായിരിക്കും പ്രവർത്തിക്കാൻ അനുമതി ഉണ്ടാകുക. കണ്ടയിൻമെന്റ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിൽ ഡോർ ഡെലിവറി അനുവദിക്കും.

You may also like:കോവിഡ് നിയന്ത്രണങ്ങൾ കൊലയാളിയാകുന്നു; വിശപ്പ് കാരണം ഓരോ മാസവും മരിക്കുന്നത് 10,000 കുട്ടികളെന്ന് യു.എൻ [NEWS]സ്ത്രീ ശക്തി SS-220 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS] 'എന്റെ ഡിഎൻഎ എന്താണെന്ന് ജനങ്ങൾക്ക് അറിയാം; സെക്രട്ടറി സ്ഥാനത്തിരുന്ന് പറയുന്നത് പച്ച വർഗീയത' [NEWS]

advertisement

50 ശതമാനം യാത്രക്കാരുമായി ഓട്ടോ/ടാക്‌സി ഉൾപ്പടെയുള്ള പൊതുഗതാഗതം അനുവദിക്കും. ഹൈപ്പർ മാർക്കറ്റ്, മാൾ, സലൂൺ, ബ്യൂട്ടിപാർലർ, സ്പാ എന്നിവ ഒഴികെയുള്ള എല്ലാ കടകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും രാവിലെ ഏഴുമണി മുതൽ വൈകിട്ട് ഏഴുവരെ തുറന്നുപ്രവർത്തിക്കാം. വൈകിട്ട് നാലുമുതൽ ആറുവരെയുള്ള സമയത്തെ വിൽപ്പന മുതിർന്ന പൗരന്മാർക്കായി പരിമിതപ്പെടുത്തണം.

മാർക്കറ്റുകളിൽ ഒരുതരത്തിലുള്ള കൂട്ടംകൂടലുകളും അനുവദിക്കില്ല. കണ്ടയിൻമെന്റ് സോണുകളിലൂടെയുള്ള യാത്ര അനുവദിക്കില്ല. എല്ലാത്തരം കാർഷിക, കെട്ടിടനിർമാണ പ്രവർത്തനങ്ങളും കണ്ടെയിൻമെന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ തുടരാം. തിരുവനന്തപുരം കോർപ്പറേഷൻ പരിധിക്കുള്ളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുപരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല.

advertisement

സിനിമാ ഹാൾ, ജിംനേഷ്യം, സ്വിമ്മിംഗ് പൂൾ, പാർക്കുകൾ, ഓഡിറ്റോറിയം, ബാർ എന്നിവ പ്രവർത്തിക്കാൻ പാടില്ല. കൂട്ടം കൂടാൻ സാധ്യതയുള്ള ഒരുതരത്തിലുള്ള പ്രവർത്തനങ്ങളും പാടില്ല. മേൽപ്പറഞ്ഞ ഇളവുകളൊന്നും ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ബാധകമായിരിക്കില്ലെന്നും നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയിൻമെന്റ് സോണുകളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തൽസ്ഥിതി തുടരുമെന്നും കളക്ടർ അറിയിച്ചു.

ജില്ലയിലെ തീരദേശപ്രദേശങ്ങളിലെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ഓഗസ്റ്റ് ആറാം തീയതി അർദ്ധരാത്രിവരെ സമ്പൂർണ ലോക്ക്ഡൗൺ തുടരുമെന്നും ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇടവ മുതൽ പെരുമാതുറ, പെരുമാതുറ മുതൽ വിഴിഞ്ഞം, വിഴിഞ്ഞം മുതൽ പൊഴിയൂർ എന്നിങ്ങനെ ജില്ലയിലെ തീരദേശപ്രദേശത്തെ മൂന്നു സോണുകളായി തിരിച്ചാണ് ലോക്ക് ഡൗൺ നടപ്പാക്കുക. ഐ.എ.എസ് ഉദ്യോഗസ്ഥരായ ശ്രീവിദ്യ, ദിവ്യ അയ്യർ എന്നിവരാണ് ഇൻസിഡന്റ് കമാൻഡർമാർ. പ്രദേശത്ത് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും ഓഗസ്റ്റ് ആറുവരെ തുടരുമെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | ഇളവുകൾ അനുവദിക്കും; തിരുവനന്തപുരത്ത് ലോക്ക്ഡൗൺ തുടരും
Open in App
Home
Video
Impact Shorts
Web Stories