യുഡിഎഫിലെ ആര്‍.എസ്.പി സ്ഥാനാര്‍ഥി എന്‍. കെ. പ്രേമചന്ദ്രന്‍ 150302 ഭൂരിപക്ഷത്തിൽ വിജയിച്ചു.
എന്‍.കെ. പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി.)-443628, എം.മുകേഷ് (സി.പി.ഐ(എം))-293326, ജി.കൃഷ്ണകുമാര്‍ (ബി.ജെ.പി)-163210, വിപിന്‍ലാല്‍ വിദ്യാധരന്‍ (ബി.എസ്.പി.)-2194 , പി.കൃഷ്ണമ്മാള്‍ (എം.സി.പി.ഐ(യു)) -549 , ജോസ് സാരാനാഥ് (അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)-559 , ട്വിങ്കിള്‍ പ്രഭാകരന്‍ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്))-708 , പ്രദീപ് കൊട്ടാരക്കര (ഭാരതീയ ജവാന്‍ കിസ്സാന്‍ പാര്‍ട്ടി) -835 , എന്‍.ജയരാജന്‍ (സ്വതന്ത്രന്‍)-449 , ജെ.നൗഷാദ് ഷെരീഫ് (സ്വതന്ത്രന്‍)-579 , പ്രേമചന്ദ്രന്‍ നായര്‍ (സ്വതന്ത്രന്‍) -1734 , ഗോകുലം സുരേഷ്‌കുമാര്‍ (സ്വതന്ത്രന്‍) -1374, നോട്ട-6546.
advertisement
കൊല്ലം ജില്ലയിലെ കൊല്ലം, ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്നത്. 2008ലെ മണ്ഡല പുനക്രമീകരണത്തിൻ്റെ ഭാഗമായാണ് കൊല്ലം ലോക്സഭാ മണ്ഡലം രൂപീകൃതമായത്. പുനക്രമീകരണം ഉണ്ടാകുന്നതിന് മുൻപ് കുന്നത്തൂർ, കരുനാഗപ്പള്ളി, ചവറ, പുനലൂർ, ചടയംഗലം , കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങളായിരുന്നു കൊല്ലം.
വിജയിച്ച സ്ഥാനാര്‍ഥി ഓരോ നിയോജകമണ്ഡലത്തിലും നേടിയ ഭൂരിപക്ഷം :
ചവറ-25846 , പുനലൂര്‍-18044 , ചടയമംഗലം-14619 , കുണ്ടറ-27105 , കൊല്ലം-23792 , ഇരവിപുരം-23678 , ചാത്തന്നൂര്‍-15571.
ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ഫലമായി | തിരഞ്ഞെടുപ്പ് 2024 ഫലമായി
2009 ൽ കോൺഗ്രസിലെ എൻ പീതാംബരക്കുറുപ്പ് വിജയിച്ചു. 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്ന് വിജയിച്ചത് ആർ എസ് പിയിലെ എൻ കെ പ്രേമചന്ദ്രനാണ്.
Also read-Lok Sabha Election Result 2024 | കണ്ണൂർ ഇത്തവണ ആരുടെ കൂടെ?
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എം എ ബേബിയെ പരാജയപ്പെടുത്തി. 2019 ൽ എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിലെത്തി. കെ എൻ ബാലഗോപാലിനെയാണ് പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്.
