TRENDING:

വാടക നൽകാത്തതിന് ജിസിഡിഎ കടയൊഴിപ്പിച്ച വീട്ടമ്മയ്ക്ക് സഹായവുമായി എം എ യൂസഫലി

Last Updated:

നാലു ദിവസം മുമ്പ് കടയുടെ വാടക കുടിശ്ശിക നല്കിയില്ലെന്നാരോപിച്ചാണ് അധികൃതര്‍ കട അടപ്പിക്കുകയായിരുന്നു. ഉണ്ടായിരുന്ന ഏക വരുമാന മാർഗം നിലച്ചതോടെ പ്രസന്ന പ്രതിഷേധവുമായി രംഗത്തെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: വാടക നൽകാത്തതിന് ജിസിഡിഎ കടയൊഴിപ്പിച്ച വീട്ടമ്മയ്ക്ക് സഹായവുമായി വ്യവസായി എ എ യൂസഫലി. പ്രസന്ന അടക്കാനുള്ള വാടക കുടിശ്ശിക മുഴുവന്‍ അടക്കുമെന്ന് എം എ യൂസഫലി അറിയിച്ചു. നാളെ ലുലു ഗ്രൂപ്പ് അധികൃതര്‍ തുക മുഴുവന്‍ ജി സി ഡി എയില്‍ അടക്കുമെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു. താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്ന 2015ൽ വായ്പയെടുത്താണ് കട തുടങ്ങിയത്. മൂന്നര ലക്ഷം രൂപയായിരുന്നു എടുത്തത്. സുഖമില്ലാത്ത കുട്ടിയെ ഉൾപ്പടെ നോക്കി കുടുംബം പോറ്റിയിരുന്നത് ഈ കടയിലെ വരുമാനം കൊണ്ടായിരുന്നു.
ma_Yousufali
ma_Yousufali
advertisement

എന്നാൽ നാലു ദിവസം മുമ്പ് കടയുടെ വാടക കുടിശ്ശിക നല്കിയില്ലെന്നാരോപിച്ചാണ് അധികൃതര്‍ കട അടപ്പിക്കുകയായിരുന്നു. ഉണ്ടായിരുന്ന ഏക വരുമാന മാർഗം നിലച്ചതോടെ പ്രസന്ന പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. നാല് ദിവസമായി കടക്ക് മുന്നില്‍ ഇവർ സമരം ചെയ്തുവരികയാണ്. ഈ വിവരം അറിഞ്ഞാണ് വീട്ടമ്മയ്ക്ക് സഹായഹസ്തവുമായി യൂസഫലി രംഗത്തെത്തിയത്.

പ്രളയവും കൊവിഡ് ലോക്ക് ഡൗണും വന്നതോടെ പ്രസന്നയുടെ കടയിലെ വരുമാനം ഏറെക്കുറെ നിലച്ചിരുന്നു. തുച്ഛമായ വരുമാനം വീട്ടുചെലവിന് സഹായകരമായിരുന്നു. ലോക്ക്ഡൌൺ കാരണം വാടക നൽകാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു പ്രസന്ന. ഇതോടെയാണ് വാടക കുടിശിക നൽകിയില്ലെന്ന് പറഞ്ഞ് അധികൃതർ കട പൂട്ടിച്ചത്. കട ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർ സാധനങ്ങളെല്ലാം വാരി പുറത്തിട്ടത് വലിയ വാർത്തയായിരുന്നു.

advertisement

സംഭവം വിവാദമായതോടെ നിശ്ചിത തുക അടച്ചാല്‍ കട തുറക്കാന്‍ അനുവദിക്കാമെന്ന് ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞിരുന്നു. കുടിശിക തവണകളായി അടയ്ക്കാൻ അവസരം നൽകാമെന്നും ജി സി ഡി എ ചെയർമാൻ വി സലീം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രസന്നയ്ക്ക് സഹായവാഗ്ദാനവുമായി യൂസഫലി രംഗത്ത് വന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേരത്തെ ടി. ജെ. വിനോദ് എം. എൽ. എ. പ്രസന്നകുമാരിയെ സന്ദർശിയ്ക്കുകയും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയെ ഫോണിൽ വിളിച്ച് വിഷയം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. പ്രശ്നത്തിൽ ഇടപെടാമെന്ന് മന്ത്രി ഉറപ്പ് നൽകി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോവിഡ് കാലത്തെ ഒഴിപ്പിക്കൽ അനുവദിക്കാനാകില്ലെന്ന് ടി ജെ വിനോദ് എംഎൽഎ പറഞ്ഞു. ഇത് സർക്കാർ നിലപാടിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കട തുറക്കാതെ വീട്ടിലേക്ക് ഇല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രസന്ന കുമാരി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാടക നൽകാത്തതിന് ജിസിഡിഎ കടയൊഴിപ്പിച്ച വീട്ടമ്മയ്ക്ക് സഹായവുമായി എം എ യൂസഫലി
Open in App
Home
Video
Impact Shorts
Web Stories