'സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിലും ഇൻസ്റ്റഗ്രാം സ്റ്റോറിയിലും പോസ്റ്റ് ചെയ്തതിന് കോൺഗ്രസ് നേതാക്കൾ എന്നെയും എന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു. പലരും എന്നോടൊപ്പം ബിജെപിയിൽ ചേരും,' ജയലക്ഷ്മി വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ പങ്കുവെച്ചതിന് ജയലക്ഷ്മിയെയും കുടുംബത്തെയും അപമാനിച്ചതിന് കോൺഗ്രസിനെ സുരേഷ് ഗോപി വിമർശിച്ചു.
"വിഎസിന്റെയും കരുണാകരന്റെയും കാലത്തും രാഷ്ട്രീയ ശത്രുത നിലനിന്നിരുന്നു. എന്നാൽ രാഷ്ട്രീയത്തിന്റെ പേരിൽ ആരുടെയും കുടുംബത്തെ അപമാനിക്കാൻ ആരും ധൈര്യപ്പെട്ടില്ല. ഇപ്പോൾ അങ്ങനെയല്ല. ജയലക്ഷ്മിയും കുടുംബവും നേരിട്ടത് പ്രതികാര രാഷ്ട്രീയമാണ്. പാലക്കാട്ടുകാർ അവരുടെ സ്ഥാനം അവർക്ക് കാണിച്ചുകൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു," സുരേഷ് ഗോപി പറഞ്ഞു.
advertisement
ഇതിനു ശേഷം ഒരുപാട് കോളുകൾ വന്നു. 'ഈ പണി എന്നുമുതലാണ് തുടങ്ങിയത് എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഈ ചതി വേണ്ടായിരുന്നു എന്നും. നെറ്റിയിലെ കുറി ഒരു വ്യക്തിയുടെ അവകാശമല്ലേ, അതെനിക്ക് നിഷേധിക്കപ്പെടാൻ തുടങ്ങി എന്നത് കൊണ്ടാണ് മനംമാറ്റം" എന്ന് ജയലക്ഷ്മി.
Summary: Mahila Congress Palakkad District Secretary Jayalakshmi joined the BJP ahead of the assembly elections. Jayalakshmi joined the BJP during the campaign event of BJP candidate Shanku T. Das from Shoranur. Jayalakshmi said that she had gone through many bad experiences from the Congress and was forced to end all ties with the party. Jayalakshmi said that she posted a picture of herself with a sandal paste tilak on her forehead and a photo of her wishing Suresh Gopi's daughter on her wedding
