TRENDING:

ലണ്ടനില്‍നിന്നും കണ്ണൂർ സ്വദേശി എയര്‍ ആംബുലന്‍സില്‍; എത്തിയത് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയ്ക്കായി

Last Updated:

അര്‍ബുദ ബാധിതനായ 37കാരനാണ് തുടർ ചികിത്സയ്ക്കായി നാട്ടിലെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ലണ്ടനിൽ നിന്നും തലശേരി സ്വദേശിയെയും വഹിച്ചുള്ള എയര്‍ ആംബുലന്‍സ് വിമാനം ഇന്നു രാവിലെ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി. ഇദ്ദേഹം കോവിഡ് ബാധിതനല്ല. ലണ്ടനില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ഇയാള്‍ തുടര്‍ചികിത്സയ്ക്കാൻ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെ നാട്ടിലെത്തിയത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിമാനത്താവള അധികൃതര്‍ക്കു മുന്‍പില്‍ ഹാജരാക്കി. ഇദ്ദേഹത്തെ കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്കു പോയി.
advertisement

BEST PERFORMING STORIES:കോവിഡ് 19 | അണുനാശിനി കുത്തിവയ്ക്കൽ ചികിത്സാ രീതിയായി നിർദേശിച്ച് ട്രംപ്; വിചിത്ര ആശയത്തിൽ അമ്പരന്ന് വിദഗ്ധർ [NEWS]COVID 19| 'ത്രിപുര കൊറോണ മുക്ത സംസ്ഥാനം'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ബിപ്ലബ് ദേബ് [NEWS]ലഹരിയ്ക്കായി കോഫി-കോളാ മിശ്രിതം; ആരോഗ്യത്തിന് അതീവ ഹാനീകരമെന്ന് വിദഗ്ധർ [NEWS]

advertisement

അര്‍ബുദം ബാധിച്ച് ബ്രിട്ടനിൽ ചികിത്സയിലായിരുന്ന 37കാരന് ജന്മനാട്ടില്‍ എത്തണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ മുടങ്ങിയതിനാല്‍ നാട്ടിലെത്താന്‍ കഴിഞ്ഞില്ല.

ഇതേത്തുടര്‍ന്ന് ബ്രിട്ടന്‍ ബ്രിസ്റ്റോളിലെ ബ്രാഡ്ലി സ്റ്റോക് മേയറും റാന്നി സ്വദേശിയുമായ ടോം ആദിത്യയുടെയും മുന്‍ മന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും സഹായം തേടി. ഇരുവരുടെയും ഇടപെടലിന്റെ ഭാഗമായാണ് യാത്ര നടന്നത്. രോഗിക്കൊപ്പം ഭാര്യയും നാലു വയസ്സുകാരി മകളുമുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലണ്ടനില്‍നിന്നും കണ്ണൂർ സ്വദേശി എയര്‍ ആംബുലന്‍സില്‍; എത്തിയത് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയ്ക്കായി
Open in App
Home
Video
Impact Shorts
Web Stories