അഗര്‍ത്തല: ത്രിപുരയെ കൊറോണ വൈറസിൽ നിന്ന് മുക്തി നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. രോഗബാധിതരായ രണ്ട് രോഗികളുടെയും പരിശോധന ഫലം നെഗറ്റീവ് ആയതോടെയാണ് സംസ്ഥാനം കൊറോണയില്‍ നിന്ന് മുക്തി നേടിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
രണ്ടാമത്തെ കൊറോണ രോഗിയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നെഗറ്റീവ് ആണ് ഫലം. ഇതോടെ കൊറോണ വൈറസില്‍ നിന്ന് മുക്തി നേടിയിരിക്കുകയാണ് സംസ്ഥാനം. എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
ആദ്യ കൊറോണ വൈറസ് ബാധിതയായ രോഗിയുടെ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഏപ്രില്‍ 16 ന് ആശുപത്രി വിട്ടിരുന്നു. രണ്ടാമത്തെ രോഗിയുടെ ഫലം വ്യാഴാഴ്ചയാണ് നെഗറ്റീവ് ആയത്. വെള്ളിയാഴ്ചത്തെ പരിശോധനയിലും ഫലം നെഗറ്റീവ് ആവുകയാണെങ്കില്‍ ഇയാളെ വീട്ടിലേക്ക് വിടും.
📌UPDATE!
The Second corona patient of Tripura has been found NEGATIVE after
consecutive tests.
Hence our State has become Corona free.
I request everyone to maintain Social distancing and follow Government guidelines.
ഗോമാടി ജില്ലയിലെ ഉദയ്പൂരിലെ സ്ത്രീക്കാണ് സംസ്ഥാനത്ത് ആദ്യമായി രോഗം സ്ഥിരീരിച്ചത്. ലോക്ക്ഡൗണിന് മുൻപ് ഗുവാഹത്തിയിൽ നിന്ന് മടങ്ങിവന്നവരായിരുന്നു ഇവർ. ഏപ്രിൽ ആറിനാണ് ഇവരുടെ പരിശോധനാഫലം പോസിറ്റീവായത്. നോർത്ത് ത്രിപുരയിലെ ത്രിപുര സ്റ്റേറ്റ് റൈഫിൾസിലെ സൈനികനാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ.
അതേസമയം ത്രിപുരയില്‍ 111 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 227 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. 3200 പേരുടെ സാമ്പിളുകളാണ് സംസ്ഥാനത്ത് കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.