ഈയടുത്ത് നടന്ന ചില പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കൊറോണ ഏറ്റവും കൂടുതൽ ദുരന്തം വിതച്ചിരിക്കുന്ന അമേരിക്കയിൽ, രാജ്യത്തിന്റെ പ്രസിഡന്റ് ഇത്തരം വിചിത്ര ആവശ്യങ്ങൾ മുന്നോട്ട് വച്ചത്.
വാഷിംഗ്ടൺ: കോവിഡ് 19ന് ചികിത്സയ്ക്കായി അമേരിക്കൻ പ്രസിഡന്റ് നിർദേശിച്ച പുതിയ ആശയം കേട്ട് അമ്പരന്ന് നില്‍ക്കുകയാണ് യുഎസിലെ ശാസ്ത്ര വിദഗ്ധര്‍. കഴിഞ്ഞ ദിവസം നടന്ന ഒരു വാർത്ത സമ്മേളനത്തിലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിചിത്രമായ ഇത്തരമൊരു ആശയം മുന്നോട്ട് വച്ചത്.
രാജ്യത്തെ ഹോംലാൻഡ് സെക്യൂരിറ്റിസ് സയൻസ് ആന്‍ഡ് ടെക്നോളജി ഡിവിഷൻ മേധാവി ബിൽ ബ്രയാൻ ഈയടുത്ത് തന്റെ ടീം നടത്തിയ ഒരു പഠനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.. ചൂടും ഈര്‍പ്പവുമുള്ള താപനില വൈറസിന്റെ ആയുസ് പകുതിയായി കുറയ്ക്കുമെന്നായിരുന്നു ഇവരുടെ കണ്ടെത്തൽ. സൂര്യപ്രകാശത്തിൽ വൈറസ് വേഗം ചാകുമെന്ന് ഈ പഠനം തെളിയിച്ചുവെന്നും ഇവർ അവകാശപ്പെട്ടിരുന്നു. ഈ പഠനം കണക്കിലെടുത്താണ് ട്രംപ് നിര്‍ദേശങ്ങൾ മുന്നോട്ട് വച്ചത്.
ബ്രയൻ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 'ആളുകളുടെ ശരീരത്തിനുള്ളിൽ വെളിച്ചം കൊണ്ടുവരാമോ എന്ന് ആശ്ചര്യപ്പെട്ട ട്രംപ്, വൈറസിനെ ഇല്ലാതാക്കാൻ ശരീരത്തിൽ വെളിച്ചം ഇൻജക്റ്റ് ചെയ്യാനും അതു പോലെ അണുനാശിനികൾ കുത്തിവയ്ക്കാനുമുള്ള മാര്‍ഗ്ഗങ്ങൾ കണ്ടെത്തണമെന്നാണ് വിദഗ്ധരോട് നിർദേശിച്ചത്.
'അണുനാശിനികൾ ഒരു നിമിഷം കൊണ്ട് വൈറസിനെ കൊല്ലുമെന്നാണ് കരുതുന്നത്.. അതുകൊണ്ട് തന്നെ ഇത് ശരീരത്തിൽ ഇൻജക്റ്റ് ചെയ്യാൻ എന്തെങ്കിലും വഴികളുണ്ടോ എന്നായിരുന്നു ചോദ്യം.. ഏത് തരത്തിലുള്ള അണുനാശിനികളെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയില്ല...
&nbs
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.