TRENDING:

ഭർത്താവിനെ വിഡിയോകോൾ ചെയ്ത് മലയാളി നഴ്സ് ജീവനൊടുക്കിയ സംഭവം; സ്ത്രീധന പീഡനം കാരണമെന്ന് ബന്ധുക്കൾ

Last Updated:

മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ നഴ്സായിരുന്നു മുഹ്സീന. റിയാദിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭർത്താവ് സമീറിനെ വിഡിയോ കോളിൽ വിളിച്ചു സംസാരിച്ചെന്നും ഷാൾ കഴുത്തിൽ കുരുക്കുന്നതിന്റെ ദൃശ്യങ്ങൾ കാണിച്ചെന്നും ബന്ധുക്കൾ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ഭർത്താവിനെ വിഡിയോ കോൾ ചെയ്ത ശേഷം മലയാളി നഴ്സ് സൗദിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ. അഞ്ചൽ പുത്തയം തൈക്കാവ്മുക്ക് ഷിവാന മൻസിലിൽ അബ്ദുൽ സലാമിന്റെയും റുഖിയ ബീവിയുടെയും മകൾ മുഹ്സീന(32)യാണ് സൗദിയിൽ തൂങ്ങിമരിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്ത്യൻ എംബസിയിലും പരാതി നൽകും.
മുഹ്സീന
മുഹ്സീന
advertisement

Also Read- മുംബൈയിൽ മലയാളി യുവതിയും മകനും ഫ്ളാറ്റിൽ നിന്ന് ചാടിമരിച്ച സംഭവം; അയൽവാസി റിമാൻഡിൽ

മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ നഴ്സായിരുന്നു മുഹ്സീന. റിയാദിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭർത്താവ് സമീറിനെ വിഡിയോ കോളിൽ വിളിച്ചു സംസാരിച്ചെന്നും ഷാൾ കഴുത്തിൽ കുരുക്കുന്നതിന്റെ ദൃശ്യങ്ങൾ കാണിച്ചെന്നും ബന്ധുക്കൾ പറയുന്നു. ഭർത്താവിൽനിന്നുള്ള മാനസിക പീഡനവും സാമ്പത്തിക നഷ്ടവുമാണ് മകൾ ജീവൻ ഒടുക്കാൻ കാരണമെന്നാണ് രക്ഷിതാക്കളുടെ ആരോപണം. മരിക്കുന്നതിന് തൊട്ടുമുൻപ് മുഹ്സീന മൂന്ന് വയസുകാരനായ മകനെ സമീപത്തെ ഫ്ളാറ്റിലാക്കിയിരുന്നു.

advertisement

Also Read- പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു; വിട വാങ്ങുന്നത് ചരിത്രമെഴുതിയ ഛായാഗ്രാഹകൻ

പ്രണയത്തിലായിരുന്ന ഇരുവരും 2013 മേയ് മാസത്തിലാണ് വിവാഹിതരായത്. മുഹ്സീനയാണ് ആദ്യം സൗദിയിലെത്തിയത്. സമീറിനെ സൗദിയിൽ എത്തിക്കാൻ വിസയ്ക്കും മറ്റുമായി മുഹ്സീന വലിയ തുക ചെലവഴിച്ചിരുന്നു. നാട്ടിൽ കാർ വാങ്ങി നൽകാനും പണം ചെലവഴിച്ചത് മുഹ്സീനയാണ്. ഇതിനിടെ സമീർ നാട്ടിൽ വരുത്തിവെച്ച 16 ലക്ഷത്തോളം രൂപയുടെ കടബാധ്യത മുഹ്സീനയുടെ പിതാവിന് തീർക്കേണ്ടിവന്നതായും പരാതിയില്‍ പറയുന്നു.

advertisement

Also Read- 'വിസ്മയയുടെ മരണത്തിൽ ശക്തമായ തെളിവുണ്ട്, ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റം': ഐജി ഹർഷിത

കുറച്ചുകാലം മുൻപ് സൗദിയിൽ നിന്ന് തിരികെ എത്തിയ സമീറിനെ ഒരു മാസം മുൻപാണ് മുഹ്സീന വീണ്ടും കൊണ്ടുപോയത്. ഇതിനും വലിയ തുക ചെലവായി. ഇതിനിടെ സമീറിന്റെ നാട്ടിലെ ചില ബന്ധങ്ങൾ മുഹ്സീന ചോദ്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇത് ഇവർ തമ്മിൽ അകൽച്ചയ്ക്ക് ഇടയാക്കി. മകളെ ഭർത്താവ്​ മർദിക്കാറുണ്ടെന്ന്​ മുഹ്​സിനയുടെ മാതാവ്​ പറയുന്നു.

advertisement

Also Read- കാമുകിയുടെ വിവാഹവാർത്തയറിഞ്ഞ് വീട്ടിലെത്തി; യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ കൊന്നു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭർത്താവിനെ വിഡിയോകോൾ ചെയ്ത് മലയാളി നഴ്സ് ജീവനൊടുക്കിയ സംഭവം; സ്ത്രീധന പീഡനം കാരണമെന്ന് ബന്ധുക്കൾ
Open in App
Home
Video
Impact Shorts
Web Stories