• HOME
  • »
  • NEWS
  • »
  • life
  • »
  • പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു; വിട വാങ്ങുന്നത് ചരിത്രമെഴുതിയ ഛായാഗ്രാഹകൻ

പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു; വിട വാങ്ങുന്നത് ചരിത്രമെഴുതിയ ഛായാഗ്രാഹകൻ

ദേ​ശീ​യ​ ​അ​ന്ത​ർ​ദ്ദേ​ശീ​യ​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​നേ​ടി​യ​ ​സം​വി​ധാ​യ​ക​ൻ, കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫർ. ചെമ്മീൻ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ.

ശിവൻ

ശിവൻ

  • Share this:
    തിരുവനന്തപുരം: ​പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും ദേ​ശീ​യ​ ​അ​ന്ത​ർ​ദ്ദേ​ശീ​യ​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​നേ​ടി​യ​ ​സം​വി​ധാ​യ​ക​നുമായ​ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയസ്തംഭനം മൂലം ഇന്ന് പുലർച്ചെ 12.15ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫറായിരുന്നു ശിവൻ. ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​അ​ദ്ദേ​ഹ​ത്തെ​ ​അസ്വസ്ഥതകളെ തുടർന്ന് ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്.

    ​ഐ​ക്യ​കേ​ര​ള​ത്തി​ന് ​മു​മ്പും​ ​പി​മ്പു​മു​ള്ള​ ​ച​രി​ത്ര​ത്തി​ന്റെ​ ​ദൃ​ക്സാ​ക്ഷി​യാ​യ​ ​ശി​വ​ൻ​ ​ആ​ദ്യ​ത്തെ​ ​കേ​ര​ള​ ​മ​ന്ത്രി​ ​സ​ഭ​യു​ടെ​ ​സ​ത്യ​പ്ര​തി​ജ്ഞ​യ​ട​ക്കം​ ​നി​ര​വ​ധി​ ​അ​മൂ​ല്യ​ ​മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ ​ഒ​പ്പി​യെ​ടു​ത്ത​ ​പ്ര​സ് ​ഫോ​ട്ടോ​ ​ഗ്രാ​ഫ​റാ​ണ്.​ ​ചെ​മ്മീ​ന്റെ​ ​സ്റ്റി​ൽ​ ​ഫോ​ട്ടോ​ഗ്രാ​ഫ​റെ​ന്ന​ ​നി​ല​യി​ലാ​ണ് ​ച​ല​ച്ചി​ത്ര​ ​രം​ഗ​ത്ത് ​ശി​വ​ൻ​ ​ശ്ര​ദ്ധേ​യ​നാ​യ​ത്.​ ​തു​ട​ർ​ന്ന് ​സ്വ​പ്നം​ ​എ​ന്ന​ ​ചി​ത്രം​ ​നി​ർ​മി​ക്കു​ക​യും​ ​യാ​ഗം,​ ​അ​ഭ​യം,​ കൊ​ച്ചു​ ​കൊ​ച്ചു​ ​മോ​ഹ​ങ്ങ​ൾ,​ ​ഒ​രു​ ​യാ​ത്ര,​ ​കി​ളി​വാ​തി​ൽ,​ ​കേ​ശു​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ക​യും​ ​ചെ​യ്തു.​ ​ഈ​ ​ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​അ​വാ​ർ​ഡു​ക​ൾ​ ​വാ​രി​ക്കൂ​ട്ടി.​ 1959ൽ തിരുവനന്തപുരത്ത് ശിവൻസ് സ്റ്റുഡിയോ തുടങ്ങി.



    1932​ ​മേ​യ് 14​ന് ​ഹ​രി​പ്പാ​ട് ​പ​ടീ​റ്റ​തി​ൽ​ ​ഗോ​പാ​ല​ ​പി​ള്ള​യു​ടേ​യും​ ​ഭ​വാ​നി​ ​അ​മ്മ​യു​ടേ​യും​ ​മ​ക​നാ​യി​ട്ടാ​ണ് ​ശി​വ​ശങ്കര​ൻ​ ​നാ​യ​രെ​ന്ന​ ​ശി​വ​ന്റെ​ ​ജ​ന​നം.​ ​പ​രേ​ത​യാ​യ​ ​ച​ന്ദ്ര​മ​ണി​ ​ശി​വ​നാ​ണ് ​ഭാ​ര്യ.​ ​ച​ല​ച്ചി​ത്ര​ ​സം​വി​ധാ​യ​ക​ൻ​ ​സം​ഗീ​ത് ​ശി​വ​ൻ,​ ​സം​വി​ധാ​യ​ക​നും​ ​ഛാ​യ​ഗ്രാ​ഹ​ക​നു​മാ​യ​ ​സ​ന്തോ​ഷ് ​ശി​വ​ൻ,​ ​സം​വി​ധാ​യ​ക​ൻ​ ​സ​‌​ഞ്ജീ​വ് ​ശി​വ​ൻ,​ ​സ​രി​താ​ ​രാ​ജീ​വ് ​എ​ന്നി​വ​ർ​ ​മ​ക്ക​ളും​ ​ജ​യ​ശ്രീ,​ ​ദീ​പ,​ ​ദീ​പ്തി,​രാ​ജീ​വ് ​എ​ന്നി​വ​ർ​ ​മ​രു​മ​ക്ക​ളു​മാ​ണ്.​ ​സം​സ്കാ​രം​ ​പി​ന്നീ​ട്.

    മുഖ്യമന്ത്രി അനുശോചിച്ചു

    പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചലച്ചിത്ര രംഗത്തും ഛായാഗ്രഹണ രംഗത്തും ഒരുപോലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശിവന്റേത്. തിരുവനന്തപുരത്തെ ശിവൻ സ്റ്റുഡിയോ നീണ്ട കാലം സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സംഗമസ്ഥാനമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
    Published by:Rajesh V
    First published: