മുംബൈ: മുന്‍ മാധ്യമപ്രവര്‍ത്തകയായ മലയാളി യുവതി മുംബൈ ചാണ്ഡീവ്‌ലിയിലെ ഫ്‌ളാറ്റില്‍ നിന്ന് മകനോടൊപ്പം ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ അയൽവാസിയെ റിമാൻഡ് ചെയ്തു. പാലാ രാമപുരം സ്വദേശിയായ രേഷ്മ മാത്യു ട്രെഞ്ചില്‍ (43), മകന്‍ ഗരുഡ് (ആറ്) എന്നിവരാണ് മരിച്ചത്. ആത്മഹത്യാപ്രേരണക്കുറ്റത്തിനാണ് അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രേഷ്മയുടെ ഭര്‍ത്താവ് കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് നേരത്തെ മരിച്ചിരുന്നു.
Also Read-
പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു; വിട വാങ്ങുന്നത് ചരിത്രമെഴുതിയ ഛായാഗ്രാഹകൻതിങ്കളാഴ്ച അര്‍ധരാത്രി 2.30ഓടെ രേഷ്മ താമസിച്ച ഫ്‌ളാറ്റില്‍ നിന്നും മകനോടൊപ്പം ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യ കുറിപ്പില്‍ അയല്‍ക്കാര്‍ നിരന്തരം ശല്യംചെയ്യുന്നതായി എഴുതിയിട്ടുണ്ട്. രേഷ്മയുടെ ഭര്‍ത്താവ് ശരത് മുലുക്തല മേയ് മാസത്തിലാണ് കോവിഡ് ബാധിച്ച് മരിച്ചത്. വാരണാസിയില്‍ വെച്ചായിരുന്നു മരണം. ഭര്‍ത്താവിനെ അവസാനമായി കാണാനോ അന്ത്യകര്‍മങ്ങള്‍ ചെയ്യാനോ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് രേഷ്മ വിഷാദാവസ്ഥയിലായിരുന്നു. ഭര്‍ത്താവിന്റെ വിയോഗത്തെ കുറിച്ച് രേഷ്മ സമൂഹമാധ്യമങ്ങളില്‍ എഴുതിയിരുന്നു.
Also Read-
മെകാഫി ആന്റിവൈറസ് സ്ഥാപകന്‍ ജോണ്‍ മെകാഫി ജയിലില്‍ ജീവനൊടുക്കിയ നിലയില്ഫ്ളാറ്റിന് താഴെ താമസിക്കുന്നവര്‍ തങ്ങളെ കുറിച്ച് പരാതിപ്പെടുന്നതായി ആത്മഹത്യ കുറിപ്പില്‍ പറയുന്നു. മകന്‍ അമിതമായി ബഹളം വെക്കുന്നുവെന്ന് കാട്ടി സൊസൈറ്റി ബോര്‍ഡ് അംഗങ്ങളോടും പൊലീസിനോടും ഇവര്‍ തങ്ങളെ കുറിച്ച് പരാതിപ്പെട്ടുവെന്ന് രേഷ്മ പറയുന്നു. പരാതിയെ തുടര്‍ന്ന് ഒരിക്കല്‍ പൊലീസ് ഫ്ളാറ്റില്‍ വന്നിരുന്നു.
Also Read-
Petrol Diesel Price| കേരളത്തിൽ സെഞ്ചുറി അടിച്ച് പെട്രോൾ വിലഅയല്ക്കാരനായ 33കാരനെതിരെയും ഇയാളുടെ മാതാപിതാക്കള്‍ക്കെതിരെയുമാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്. അയല്‍ക്കാരുടെ ബുദ്ധിമുട്ടിക്കലുകള്‍ മരണത്തിന്റെ ഒരു കാരണം മാത്രമാണെന്നും കൃത്യമായി ഒന്നും അവര്‍ക്കെതിരെ പറഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അയല്‍ക്കാരെ കുറിച്ച് ആത്മഹത്യ കുറിപ്പില്‍ പരാതിപ്പെടുക മാത്രമാണ് ചെയ്തത്. ഇക്കാര്യത്തില്‍ തങ്ങളെ സമീപിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
Also Read-
'വിസ്മയയുടെ മരണത്തിൽ ശക്തമായ തെളിവുണ്ട്, ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റം': ഐജി ഹർഷിത അട്ടല്ലൂരി(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.