സമൂഹമാധ്യമങ്ങളിൽ പരിധി വിടരുത്; വിമർശിക്കുന്നവർക്കെതിരെ സ്ഥാപനങ്ങൾക്ക് നടപടി എടുക്കാം
മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരിൽ പൊലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മനോജ് എബ്രഹാം ഐപിഎസിനെതിരെ മതത്തിന്‍റെ പേരിലും എസ് ശ്രീജിത്ത് ഐപിഎസിനെതിരെ വിശ്വാസത്തിന്‍റെ പേരിലും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് ഫേസ്ബുക്കിലൂടെ ഡിജിപി വ്യക്തമാക്കിയത്.
advertisement
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സോഷ്യൽമീഡിയയിൽ അധിക്ഷേപകരമായ പോസ്റ്റുകളോ കമന്‍റോ ഇടുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മനോജ് എബ്രഹാമിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശികളായ 13 പേര്‍ക്കെതിരെയാണ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഭീഷണി, വ്യക്തിഹത്യ, ലഹളയ്ക്ക് ആഹ്വാനം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചേര്‍ത്തിരിക്കുന്നത്.