സമൂഹമാധ്യമങ്ങളിൽ പരിധി വിടരുത്; വിമർശിക്കുന്നവർക്കെതിരെ സ്ഥാപനങ്ങൾക്ക് നടപടി എടുക്കാം
Last Updated:
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെയുള്ള വിമർശനങ്ങൾ പലപ്പോഴും പരിധി വിടുന്നുവെന്ന് ഹൈക്കോടതി. ഇത്തരത്തിൽ വിമർശിക്കുന്ന ജീവനക്കാർക്കെതിരെ സ്ഥാപനങ്ങൾക്ക് നടപടി എടുക്കാമെന്ന് കോടതി വ്യക്തമാക്കി. വൈകാരികമായ പ്രതികരണം അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെങ്കിലും ചില സമയങ്ങളിൽ ജീവനക്കാരുടെ പ്രതികരണം സ്ഥപാന താൽപര്യത്തിന് വിരുദ്ധമാകാറുണ്ടെന്നു ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തിൽ മാർഗരേഖയില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. എന്നാൽ സ്ഥാപന താൽപര്യത്തിന് വിരുദ്ധമല്ലാത്ത കാര്യങ്ങളിൽ ജീവനക്കാർക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. സമൂഹമാധ്യമത്തിൽ പ്രതികരിച്ചതിന്‍റെ പേരിൽ എം.ജി സർവകലാശാല ജീവനക്കാരന്‍റെ സസ്പെൻഷൻ റദ്ദാക്കിക്കൊണ്ടാണ് ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് നടത്തിയത്. അസിസ്റ്റന്‍റായ എ.പി അനിൽകുമാറിന്‍റെ സസ്പെൻഷനാണ് റദ്ദാക്കിയത്.
സ്ഥാപനത്തിന്‍റെ ഭാഗമായി തിരിച്ചടിയപ്പെടുന്ന വ്യക്തികളുടെ പ്രതികരണം പരിധി വിട്ടാൽ സ്ഥാപനത്തിന്‍റെ അന്തസിന് കളങ്കമുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സാഹചര്യമുണ്ടായാൽ സ്ഥാപനത്തിന് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാം. അഭിപ്രായസ്വാതന്ത്ര്യം പരിധിയില്ലാത്തതല്ല. വ്യക്തിസ്വാതന്ത്ര്യം സ്ഥാപന താൽപര്യത്തിന് നിരക്കുന്നതല്ലെങ്കിൽ സ്ഥാപന താൽപര്യം മാനിക്കണമെന്നും കോടതി വ്യക്തമാക്കി. എന്നാൽ വ്യക്തികൾ നിശബ്ദരാകണമെന്ന് അധികൃതർ പ്രതീക്ഷിക്കരുതെന്നും കോടതി പറഞ്ഞു. സ്ഥാപന താൽപര്യത്തിന് വിരുദ്ധമല്ലാത്ത കാര്യങ്ങളിൽ ജീവനക്കാർക്ക് സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായം രേഖപ്പെടുത്താം. അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യമൂല്യങ്ങളുടെ മൂലക്കല്ലാണെന്നും കോടതി വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 24, 2018 8:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സമൂഹമാധ്യമങ്ങളിൽ പരിധി വിടരുത്; വിമർശിക്കുന്നവർക്കെതിരെ സ്ഥാപനങ്ങൾക്ക് നടപടി എടുക്കാം