TRENDING:

മാവോയിസ്റ്റ് നേതാവ് ഡാനിഷ് അട്ടപ്പാടിയിൽ പിടിയിലായി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: കേരളത്തിലെ പ്രധാന മാവോയിസ്റ്റ് പ്രവർത്തകരിലൊരാളായ ഡാനിഷ് അട്ടപ്പാടിയിൽ പിടിയിൽ.
advertisement

കോയമ്പത്തൂർ സ്വദേശിയായ ഡാനിഷ് അട്ടപ്പാടി, നിലമ്പൂർ, വയനാട് മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിചു . ഇയാളെ എസ്പിയുടെ നേതൃത്വത്തിൽ പാലക്കാട് എ ആർ ക്യാമ്പിൽ ചോദ്യം ചെയ്യുകയാണ്.

തിരുവനന്തപുരം മെഡിക്കൽകോളേജ് ഇനി ഹൈടെക്ക്

ഇന്ന് പുലർച്ചെയാണ് അട്ടപ്പാടി പുത്തൂരിൽ നിന്നാണ് ഡാനിഷ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും തണ്ടർബോൾട്ടും നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. കോയമ്പത്തൂർ സ്വദേശിയായ ഡാനിഷ് കബനി, ഭവാനി ദളങ്ങളിലെ പ്രചരണ വിഭാഗത്തിലെ സജീവ പ്രവർത്തകനാണ്.

advertisement

നേരത്തേ നിലമ്പൂർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച 20 പേരിൽ ഒരാളാണ്. അടുത്തിടെ അട്ടപ്പാടി കേന്ദ്രീകരിച്ചായിരുന്നു ഡാനിഷിന്റെ പ്രവർത്തനം. പ്രഭ ഉൾപ്പടെയുള്ള മാവോയിസ്റ്റ് നേതാക്കൾ അട്ടപ്പാടിയിൽ വന്നു പോവുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ചില ആദിവാസി കോളനികളിലും മാവോയിസ്റ്റ് സംഘംസന്ദർശിച്ചിരുന്നു. പിടിയിലായ ഡാനിഷിന്റെ പേരിൽ തമിഴ്നാട്ടിലും നിരവധി കേസുകൾ ഉണ്ട്. കഴിഞ്ഞ സെപ്തംബറിൽ മാവോയിസ്റ്റ് പ്രവർത്തകനായ കാളിദാസന് ശേഷം അട്ടപ്പാടിയിൽ നടക്കുന്ന പ്രധാന അറസ്റ്റാണ്ഡാനിഷിന്‍റേത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാവോയിസ്റ്റ് നേതാവ് ഡാനിഷ് അട്ടപ്പാടിയിൽ പിടിയിലായി