തിരുവനന്തപുരം മെഡിക്കൽകോളേജ് ഇനി ഹൈടെക്ക്
Last Updated:
തിരുവനന്തപുരം: മെഡിക്കല്‍ കൊളേജ് ഹൈടെക്ക് ആകുന്നു. വീട്ടിലിരുന്ന് മൊബൈലില്‍ ബുക്ക് ചെയ്താല്‍ ഡോക്ടറെ കാണാനുള്ള സമയം അടക്കം മെസേജ് വരും. സ്വകാര്യ ആശുപത്രികളേക്കാള്‍ മികച്ച സംവിധാനങ്ങള്‍ ഒരുക്കിയാണ് മെഡിക്കല്‍ കോളജ് ആശുപത്രി ഒപി ബ്ലോക്ക് നവീകരിക്കുന്നത്.
ഒ.പി ടിക്കറ്റിനായി മണിക്കൂറുകള്‍ നീണ്ട ക്യൂ ഇല്ല. ഡോക്ടറുടെ മുറിക്കുമുന്നില്‍ പേര് വിളിക്കുന്നതിനുള്ള കാത്തുനില്‍പ്പില്ല. മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ എല്ലാം ഹൈടെക്കാണ് ഇപ്പോള്‍. വീട്ടിലിരുന്ന് മൊബൈലിലോ, വെബ്സൈറ്റ് വഴിയോ ഒപി ടിക്കറ്റ് ബുക്ക് ചെയ്യാം. ഡോക്ടറെ കാണേണ്ട സമയമടക്കം സന്ദേശം ലഭിക്കും. ആശുപത്രിയിലെത്തി ക്യൂ നമ്പര്‍ കൊടുത്ത് രജിസ്റ്റര്‍ ചെയ്ത് വിശ്രമിക്കാം. സ്‌ക്രീനില്‍ നമ്പര്‍ തെളിയുന്നത് അനുസരിച്ച് ഡോക്ടറെ കാണാം.
ദിവസവും, 8000 മുതല്‍ 13000 വരെ രോഗികള്‍ ഒപിയില്‍ എത്തുന്നതിനാല്‍ ബുദ്ധിമുട്ടാതെ സ്ഥലം കണ്ടെത്തുന്നതിന് ആധുനിക ലൈനേജ് സംവിധാനവും ഉണ്ട്. വിവിധ ചികിത്സാ വിഭാഗങ്ങളെ തിരിച്ചറിയാന്‍ നീല, പച്ച, ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ നല്‍കി സ്ഥലങ്ങളെ വേര്‍തിരിക്കുന്നതാണ് സംവിധാനം. കൂടാതെ അതേ നിറത്തിലുള്ള ചുവര്‍ ചിത്രങ്ങളും ആകര്‍ഷകമാണ്.
advertisement
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണങ്ങള്‍ നടത്തിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2018 10:24 AM IST