TRENDING:

സാമ്പത്തിക പിന്നാക്കക്കാർക്കുള്ള സംവരണം അട്ടിമറിക്കുന്നു; മുഖ്യമന്ത്രിക്ക് ബിഷപ്പിന്റെ കത്ത്

Last Updated:

സംവരണ വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സംവരണത്തിന്‍റെ ആനുകൂല്യം നഷ്ടമാകാതിരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ജാഗ്രതപാലിക്കണമെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ പത്രക്കുറിപ്പില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എറണാകുളം: സാമ്പത്തിക പിന്നാക്കക്കാര്‍ക്കുള്ള സംവരണം നടപ്പിലാക്കണമെണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
advertisement

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള സംവരണേതര വിഭാഗങ്ങളിൽ ഉള്ളവര്‍ക്ക് നടപ്പിലാക്കിയിട്ടുള്ള പത്തുശതമാനം സംവരണം അര്‍ഹിക്കുന്നവര്‍ക്കു നിഷേധിക്കുന്ന രീതിയിലുള്ള വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ പ്രതിഷേധം രേഖപ്പെടുത്തി.

സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ പ്രവേശനത്തിലും പത്തുശതമാനം സംവരണം നടപ്പിലാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍  ഉത്തരവ് കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

You may also like:മാസ്ക്ക് ധരിക്കാത്തവർക്ക് പിഴ; ഒറ്റ ദിവസം ഖജനാവിൽ എത്തിയത് 13 ലക്ഷത്തോളം രൂപ [NEWS]മൂന്നു വയസുകാരന്‍റെ മരണം; നാണയം വിഴുങ്ങിയല്ലെന്ന് പ്രാഥമിക നിഗമനം [NEWS] എറണാകുളത്ത് രണ്ട് ആഴ്ച്ചയ്ക്കിടെ രോഗം ബാധിച്ചത് ആയിരം പേർക്ക് [NEWS]

advertisement

ഈ അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍, നഴ്സിംഗ് - പാരാമെഡിക്കല്‍ പ്രവേശന വിജ്ഞാപനങ്ങളും പ്രോസ്പെക്ടസും അപേക്ഷാ ഫോറങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്തുശതമാനം സംവരണം ഉള്‍പ്പെടുത്താതെയാണ്.

ഓരോ ഭരണവകുപ്പും അതിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ഈ സംവരണം ഉറപ്പാക്കണമെന്നുള്ള സര്‍ക്കാര്‍  ഉത്തരവാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും അവഗണിച്ചിരിക്കുന്നത്. ഇത് നീതിനിഷേധമാണെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്ലസ് വണ്‍, നഴ്സിംഗ് - പാരാമെഡിക്കല്‍ പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച സ്ഥിതിക്ക് മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും സത്വരശ്രദ്ധ ഈ വിഷയത്തില്‍ ആവശ്യമാണ്. സംവരണ വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സംവരണത്തിന്‍റെ ആനുകൂല്യം നഷ്ടമാകാതിരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ജാഗ്രതപാലിക്കണമെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ പത്രക്കുറിപ്പില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാമ്പത്തിക പിന്നാക്കക്കാർക്കുള്ള സംവരണം അട്ടിമറിക്കുന്നു; മുഖ്യമന്ത്രിക്ക് ബിഷപ്പിന്റെ കത്ത്
Open in App
Home
Video
Impact Shorts
Web Stories