നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മാസ്ക്ക് ധരിക്കാത്തവർക്ക് പിഴ; ഒറ്റ ദിവസം ഖജനാവിൽ എത്തിയത് 13 ലക്ഷത്തോളം രൂപ

  മാസ്ക്ക് ധരിക്കാത്തവർക്ക് പിഴ; ഒറ്റ ദിവസം ഖജനാവിൽ എത്തിയത് 13 ലക്ഷത്തോളം രൂപ

  മാസ്ക്ക് ധരിക്കാത്ത 6405 പേരിൽ നിന്നും 12 ലക്ഷത്തി എൺപത്തൊരായിരം രൂപയാണ് സംസ്ഥാന സർക്കാരിന് ഇന്നലെ പിഴയായി ലഭിച്ചത്.

  mask

  mask

  • Share this:
   തിരുവനന്തപുരം: മാസ്ക്ക് ധരിക്കാത്ത 6405 പേരിൽ നിന്നും സംസ്ഥാന സർക്കാരിന് ഇന്നലെ പിഴയായി ലഭിച്ചത് 12 ലക്ഷത്തി എൺപത്തൊരായിരം രൂപ. നിയമലംഘനം നടത്തിയ 332 വാഹനങ്ങളും പിടിച്ചെടുത്തു. അതിന്റെ പിഴ വേറെയും.  ലോക്ക് ഡൗൺ  നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 1037 പേര്‍ക്കെതിരെയാണ് ഇന്നലെ  കേസെടുത്തത്. 968 പേരാണ് അറസ്റ്റിലായത്.

   മാസ്ക് ധരിക്കാത്ത 6405 സംഭവങ്ങളാണ് സംസ്ഥാനത്ത് ഞായറാഴ്ച  റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഒൻപത് കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
   TRENDING:കുറ്റപത്രം സമർപ്പിച്ചിട്ടും ആർക്കാണ് റിട്രോഗ്രേഡ് അംനീഷ്യ? കെ.എം. ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം[NEWS]സ്വർണക്കടത്ത് മാത്രമല്ല പ്രളയ ദുരിതാശ്വാസത്തിലും തട്ടിപ്പ്; യു.എ.ഇ സഹായത്തിൽ നിന്നും സ്വപ്ന തട്ടിയെടുത്ത‌ത് കോടികൾ[NEWS]മ'ബാലഭാസ്കറിന്റേത് അപകട മരണമെന്ന് മൊഴി നൽകിയ ഡ്രൈവർക്ക് കോൺസുലേറ്റ് വഴി യു.എ.ഇയിൽ ജോലി'[NEWS]
   തിരുവനന്തപുരം സിറ്റി - 87, 50, 32
   തിരുവനന്തപുരം റൂറല്‍ - 169, 154, 19
   കൊല്ലം സിറ്റി - 85, 76, 35
   കൊല്ലം റൂറല്‍ - 150, 150, 114
   പത്തനംതിട്ട - 38, 57, 6
   ആലപ്പുഴ- 88, 72, 6
   കോട്ടയം - 24, 25, 1
   ഇടുക്കി - 28, 3, 1
   എറണാകുളം സിറ്റി - 17, 18, 0
   എറണാകുളം റൂറല്‍ - 90, 17, 9
   തൃശൂര്‍ സിറ്റി - 18, 28, 1
   തൃശൂര്‍ റൂറല്‍ - 24, 34, 4
   പാലക്കാട് - 33, 71, 9
   മലപ്പുറം - 10, 16, 2
   കോഴിക്കോട് സിറ്റി - 67, 67, 49
   കോഴിക്കോട് റൂറല്‍ - 77, 102, 37
   വയനാട് - 13, 2, 4
   കണ്ണൂര്‍ - 9, 10, 0
   കാസര്‍ഗോഡ് - 10, 16, 3
   Published by:Aneesh Anirudhan
   First published: