കൊച്ചി: ആലുവയിൽ കഴിഞ്ഞ ദിവസം മൂന്ന് വയസുകാരൻ മരിച്ചത് നാണയം വിഴുങ്ങിയല്ലെന്ന് പ്രാഥമിക നിഗമനം. കുട്ടിയുടെ പോസ്റ്റുമോർട്ട് അൽപസമയം മുമ്പ് പൂർത്തിയായിരുന്നു. ഇതിനു ശേഷമാണ് നാണയം വിഴുങ്ങിയതല്ല മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലെത്തിയിരിക്കുന്നത്. അതേസമയം കുട്ടിയുടെ വയറ്റിൽ നിന്ന് രണ്ട് നാണയത്തുട്ടുകൾ പുറത്തെടുത്തിട്ടുണ്ട്. ഒരുരൂപയുടെയും അൻപത് പൈസയുടെയും നാണയങ്ങളാണ് പുറത്തെടുത്തത്.
പോസ്റ്റുമോർട്ടത്തിനിടെ വന്‍കുടലിന്‍റെ താഴ്ഭാഗത്തു നിന്നാണ് നാണയങ്ങൾ കണ്ടെടുത്തത്. കുഞ്ഞിന്‍റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി കാക്കനാട് റീജിയണല്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം കൂടി വന്ന ശേഷം മാത്രമെ യഥാര്‍ഥ മരണകാരണം വ്യക്തമാവുകയുള്ളു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.