COVID 19 | എറണാകുളത്ത് രണ്ട് ആഴ്ച്ചയ്ക്കിടെ രോഗം ബാധിച്ചത് ആയിരം പേർക്ക്; ആകെ 2047 രോഗികൾ
- Published by:Naseeba TC
- news18-malayalam
Last Updated:
ആയിരം രോഗികളാകാൻ 134 ദിവസം എടുത്തപ്പോൾ അത് രണ്ടായിരത്തിൽ എത്താൻ 13 ദിവസം മാത്രം ആണ് വേണ്ടി വന്നത്.
കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. ആകെ 2,047 കോവിഡ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 13 ദിവസത്തിനിടെ പുതിയതായി 1000 പേർക്കാണ് രോഗം ബാധിച്ചത്. ജില്ലയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് മാർച്ച് ഒമ്പതിനാണ്. പിന്നീട് 4 മാസങ്ങൾക്ക് ശേഷമാണ് ജൂണ് 14ന് ഇത് നൂറ് കടന്നത്.
ജൂലൈ 12ന് അഞ്ഞൂറ് പേർ രോഗബാധിധർ ആയി. രണ്ട് ആഴ്ച്ചകൾക്കുള്ളിൽ ഇത് ആയിരം ആയി ഉയർന്നു. ആയിരം രോഗികളാകാൻ 134 ദിവസം എടുത്തപ്പോൾ അത് രണ്ടായിരത്തിൽ എത്താൻ 13 ദിവസം മാത്രം ആണ് വേണ്ടി വന്നത്.
ആദ്യ ഘട്ടത്തിൽ എറണാകുളത്തെ കോവിഡ് രോഗികളിൽ ഏറെയും വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ ആയിരുന്നു. എന്നാൽ പിന്നീട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തു. ഇതോടെ കേസുകളുടെ എണ്ണവും കൂടി.
TRENDING:രണ്ടു ദിവസത്തിനകം കേരളത്തിൽ കനത്ത മഴ; കഴിഞ്ഞ രണ്ടു വര്‍ഷം കൃത്യമായി പ്രവചിച്ച തമിഴ്നാട് വെതർമാൻ പറയുന്നു[NEWS]മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; നീതി ലഭിക്കുമോ എന്ന് കുടുംബത്തിന് ആശങ്ക[NEWS]Sushant Singh Rajput | മരണത്തിന് തൊട്ടുമുമ്പ് സുശാന്ത് ഗൂഗിളിൽ സെർച്ച് ചെയ്ത മൂന്ന് കാര്യങ്ങൾ[PHOTO]
എറണാകുളം മാർക്കറ്റിൽ ആണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ മാർക്കറ്റ് പൂർണമായും അടച്ചു. വ്യാപാരികളെ പരിശോധനക്കും വിധേയരാക്കി. എന്നാൽ ആലുവയിലും സമീപപ്രദേശങ്ങളിലുമുള്ള 7 പഞ്ചായത്തുകളിലേക്കും കോവിഡ് വ്യാപിച്ചു.
advertisement
ഇതിനൊപ്പം ചെല്ലാനത്തും സ്ഥിതി കൂടുതൽ മോശം ആയി. ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും കേസുകൾ കൂടി. ഞായറാഴ്ച മാത്രം ഇവിടെ 22 പേർക്കാണ് രോഗം ബാധിച്ചത്. ജില്ലയിലെ കോൺവെന്റുകളിൽ രോഗികളുടെ എണ്ണം കൂടിയതും വലിയ വർധനവിന് കാരണം ആയി.
Location :
First Published :
August 03, 2020 12:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | എറണാകുളത്ത് രണ്ട് ആഴ്ച്ചയ്ക്കിടെ രോഗം ബാധിച്ചത് ആയിരം പേർക്ക്; ആകെ 2047 രോഗികൾ