Also Read- തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തിൽ 32 പേർക്ക് പരിക്ക്; കടിച്ചത് ഒരേ നായയെന്ന് സംശയം
അവധി ആഘോഷിക്കാനായി കൂട്ടുകാർക്കൊപ്പം കരിയാത്തുംപാറയിലെത്തിയതായിരുന്നു. കരിയാത്തുംപാറ പാപ്പൻചാടികുഴിക്ക് താഴെയുള്ള എരപ്പാംകയത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. കൂരാച്ചുണ്ട് സ്വദേശിയായ സുഹൃത്തിനൊപ്പമാണ് ജോർജ് ഉൾപ്പെടെയുള്ള എട്ടംഗ സംഘം കുളിക്കാനിറങ്ങിയത്. സഞ്ചാരികൾക്ക് പ്രവേശനമില്ലാത്ത മേഖലയിലാണ് സംഭവം.
Also Read- Kerala Rain Alert|തീവ്ര ന്യൂനമർദ്ദം:കേരളത്തിൽ മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലർട്ട്
advertisement
വിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് ജോർജ് ജേക്കബിനെ മുങ്ങിയെടുത്തത്. കൂരാച്ചുണ്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശവാസികളായ സോണി ജോൺ വെളിയത്ത്, ഷൈജു പുതുക്കുടി, റെജി പുന്നറവിള, സോളമൻ റെജി, രമേശൻ കരിയാത്തുംപാറ, ടിൽസ് പടലോടി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി