തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തിൽ 32 പേർക്ക് പരിക്ക്; കടിച്ചത് ഒരേ നായയെന്ന് സംശയം
- Published by:Vishnupriya S
- news18-malayalam
Last Updated:
തിരുവനന്തപുരം കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. 32 പേരെയാണ് തെരുവുനായ കടിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തിൽ 32 പേർക്ക് പരിക്ക്. തിരുവനന്തപുരം കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. 32 പേരെയാണ് തെരുവുനായ കടിച്ചത്. ഇവരെയെല്ലാം ഒരേ നായ തന്നെയാണ് കടിച്ചതെന്നാണ് സംശയം. പരിക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടി. നേമം ശാന്തിവിള ആശുപത്രിയിലും 8 പേർ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്.
പോത്തീസിൻ്റെ അടുത്തു നിന്നാണ് നിരവധി പേരെ നായ കടിച്ചത്. ഈ നായ തന്നെയാണ് പലയിടത്തും ആക്രമണം നടത്തിയതെന്നാണ് വിവരം. നായയ്ക്കായി തിരുവനന്തപുരം നഗരത്തിൽ ഡോഗ് സ്ക്വാഡിന്റെ തെരച്ചിൽ ആരംഭിച്ചു. രണ്ട് ഡോഗ് സ്ക്യാഡുകളാണ് തെരച്ചിൽ നടത്തുന്നത്. അതേസമയം, തെരുവുനായക്ക് പേവിഷബാധ ഉണ്ടോ എന്നാണ് ഉയരുന്ന സംശയം. ചികിത്സ തേടിയ എല്ലാവർക്കും പേവിഷ വാക്സിൻ കൊടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 25, 2024 7:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തിൽ 32 പേർക്ക് പരിക്ക്; കടിച്ചത് ഒരേ നായയെന്ന് സംശയം


