Kerala Rain Alert|തീവ്ര ന്യൂനമർദ്ദം:കേരളത്തിൽ മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലർട്ട്

Last Updated:

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 28 വരെയുള്ള തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്ന പശ്ചാത്തലത്തിലാണ് മഴ ശക്തമായി തുടരുന്നതെന്നാണ് വ്യക്തമാകുന്നത്.ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപകമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 28 വരെയുള്ള തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളതിനാൽ എന്ന 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ ജാഗ്രതയുള്ളത്. കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തീവ്ര ന്യൂനമർദ്ദം സംബന്ധിച്ച അറിയിപ്പ്
തെക്കൻ ഗുജറാത്ത്‌ തീരം മുതൽ തെക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപെട്ടു. തെക്കു കിഴക്കൻ ഉത്തർപ്രദേശിനും വടക്കു കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂന മർദ്ദം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഓഗസ്റ്റ് 26 ഓടെ പടിഞ്ഞാറൻ മധ്യപ്രദേശിന്‌ മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് രാജസ്ഥാൻ, ഗുജറാത്ത് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 28 വരെയുള്ള തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
advertisement
അടുത്ത 2 ദിവസത്തെ മഴ സാധ്യത
27/08/2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
28/08/2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
advertisement
25/08/2024 മുതൽ 27/08/2024 വരെ: കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rain Alert|തീവ്ര ന്യൂനമർദ്ദം:കേരളത്തിൽ മഴ തുടരും; 2 ജില്ലകളിൽ യെല്ലോ അലർട്ട്
Next Article
advertisement
ക്രിസ്മസ് ദിന സന്ദേശത്തില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നാശത്തിനായി പ്രാര്‍ത്ഥിച്ച് ഉക്രൈൻ പ്രസിഡൻ്റ്
ക്രിസ്മസ് ദിന സന്ദേശത്തില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നാശത്തിനായി പ്രാര്‍ത്ഥിച്ച് ഉക്രൈൻ പ്രസിഡൻ്റ്
  • ഉക്രൈൻ പ്രസിഡന്റ് സെലൻസ്‌കി ക്രിസ്മസ് സന്ദേശത്തിൽ പുടിന്റെ നാശത്തിനായി പ്രാർത്ഥിച്ചു എന്ന് വ്യക്തമാക്കി.

  • റഷ്യൻ ഡ്രോണാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിനു പിന്നാലെ സെലൻസ്‌കി സമാധാനത്തിനായി പ്രാർത്ഥിച്ചു.

  • യുദ്ധം അവസാനിപ്പിക്കാൻ 20 നിർദേശങ്ങളുള്ള പദ്ധതി സെലൻസ്‌കി അവതരിപ്പിച്ചു, ഡോൺബാസിൽ വിട്ടുവീഴ്ചക്ക് തയ്യാറെന്ന് സൂചിപ്പിച്ചു.

View All
advertisement