TRENDING:

കിടത്തി ചികിത്സ വേണ്ടെന്ന് മെഡിക്കൽ ബോർഡ്; ശിവശങ്കറിനെ ഡിസ്ചാർജ് ചെയ്തു

Last Updated:

വേദന സംഹാരികൾ മാത്രം കഴിച്ചാൽ മാറ്റാവുന്ന പ്രശ്നങ്ങളെ ഉള്ളൂവെന്നും മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ശിവശങ്കറിന് ഇല്ലെന്നുമാണ് മെഡിക്കൽ ബോര്‍ഡിന്‍റെ നിഗമനം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ആശുപത്രിയിൽ കിടത്തി ചികിത്സ നൽകേണ്ട ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോർഡ്. വേദന സംഹാരികൾ മാത്രം കഴിച്ചാൽ മാറ്റാവുന്ന പ്രശ്നങ്ങളെ ഉള്ളൂവെന്നും മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ശിവശങ്കറിന് ഇല്ലെന്നുമാണ് മെഡിക്കൽ ബോര്‍ഡിന്‍റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.
advertisement

നടുവേദനയെ തുടർന്നാണ് ശിവശങ്കറിനെ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ ശിവശങ്കര്‍ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് ഉത്തരവിട്ടിട്ടുണ്ട്.

Also Read 'പോയിൻ്റ് ഓഫ് കോൺടാക്ടായി മുഖ്യമന്ത്രി എന്നെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തി' ശിവശങ്കറിന്റെ മൊഴി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വെള്ളിയാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ വച്ച് ആൻജിയോഗ്രാം ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയിരുന്നു. നടുവേദനയെ തുടർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഐ.സി.യുവിൽ ശിവശങ്കറിനെ പ്രവേശിപ്പിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കിടത്തി ചികിത്സ വേണ്ടെന്ന് മെഡിക്കൽ ബോർഡ്; ശിവശങ്കറിനെ ഡിസ്ചാർജ് ചെയ്തു
Open in App
Home
Video
Impact Shorts
Web Stories